എസ്.എഫ്.ഐ ഇരിങ്ങാലക്കുട ഏരിയ സമ്മേളനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : രക്തസാക്ഷി ഫാസിൽ നഗറിൽ എസ് ആൻഡ് എസ് ഹാളിൽ സംഘടിപ്പിച്ച എസ്.എഫ്.ഐ. ഇരിങ്ങാലക്കുട ഏരിയ സമ്മേളനം എസ്.എഫ്.ഐ. ജില്ലാ പ്രസിഡണ്ട് ശരത്ത് പ്രസാദ് ഉദ്ഘാടനം ചെയ്തു. നിജു വാസു, വിഷ്ണുപ്രഭാകരൻ എന്നിവർ പ്രസീഡിയം ചുമതല വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.എസ്.സംഗീത്, ജില്ലാ സഹ ഭാരവാഹികളായ നിധിൻ പുല്ലൻ, ജാസിർ ഇക്ബാൽ, സംഘാടക സമിതി ചെയർമാൻ വി.എ.മനോജ്കുമാർ എന്നിവർ സന്നിഹിതരായിരുന്നു.

ഭാരവാഹികളായ് സെക്രട്ടറി: നിജു വാസു, പ്രസിഡണ്ട്: വിഷ്ണുപ്രഭാകരൻ, ജോയിന്റ് സെക്രട്ടറി: കെ.ഡി.യദു, എബി ജോസഫ്, വൈസ് പ്രസിഡണ്ട്: മീര നൗറിൻ, കിരൺ കൃഷ്ണൻ, സെക്രട്ടേറിയറ്റ് അംഗങ്ങൾ: നിജിത്ത് കണ്ണൻ, കിരൺ ജോയ്, സോനു തിലകൻ എന്നിവരെ തിരഞ്ഞെടുത്തു.

Leave a comment

Top