അജൈവമാലിന്യങ്ങൾ വീടുകളിൽ നിന്ന് ശേഖരിക്കുന്നതിനിടയിൽ കിട്ടിയ രണ്ടര പവന്‍റെ സ്വർണ്ണ മാല ഉടമസ്ഥക്ക് തിരികെ നൽകി ഹരിത കർമ്മസേന ജ്യോതിസ് ഗ്രൂപ്പ്

ഇരിങ്ങാലക്കുട : നഗരസഭ 28-ാം വാർഡിൽ പ്രവർത്തിച്ച് വരുന്ന ഗ്രൂപ്പ് 6- (ജ്യോതിസ് ഗ്രൂപ്പ്) ലെ ഹരിത കർമ്മ സേന അംഗങ്ങളായ നിർമ്മല ശശീധരൻ, പ്രേമ രമേശ്, സിജി മൊഹിന്ദർ, ബേബി രാജൻ, ബീന എന്നിവർക്ക് അജൈവമാലിന്യങ്ങൾ വീടുകളിൽ നിന്ന് ശേഖരിക്കുന്നതിനിടയിൽ കിട്ടിയ രണ്ടര പവന്‍റെ സ്വർണ്ണ മാല ഉടമസ്ഥയായ ഇരിങ്ങാലക്കുട നഗരസഭ 28-ാം വാർഡ് പൂച്ചക്കുളo അമേരിക്കൻ കെട്ട് മാളക്കാരൻ ജോണി ഭാര്യ എൽസിയ്ക്ക് കൈമാറി. മാതൃകാപരവും ഏറെ അഭിമാനകരവുമായ പ്രവർത്തനം കാഴ്ച വെച്ച ഹരിതകർമ്മ സേനയെ ഇരിങ്ങാലക്കുട നഗരസഭ അഭിനന്ദിച്ചു

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top