വിത്തുകൾ ഉപജീവനത്തിനും അതിജീവനത്തിനും എന്ന സന്ദേശവുമായി വെള്ളങ്ങല്ലൂർ വിത്തുത്സവം ജനുവരി 28, 29 തീയതികളിൽ

വെള്ളങ്ങല്ലൂർ : സാലിം അലി ഫൗണ്ടേഷൻ വെള്ളാങ്ങല്ലുർ പഞ്ചായത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന സമഗ്ര പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി വെള്ളങ്ങല്ലൂർ പഞ്ചായത്തും സാലിം അലി ഫൗണ്ടേഷനും തണലും സംയുകതമായി മണപ്പുറം ഫൗണ്ടേഷന്റെയും നബാർഡിന്റെ യും സഹായത്തോടെ ജനുവരി 28, 29 തീയതികളിൽ വിത്തുകൾ ഉപജീവനത്തിനും അതിജീവനത്തിനും എന്ന സന്ദേശമുയർത്തി വെള്ളങ്ങല്ലൂർ വിത്തുത്സവം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തുന്നു.

ജനുവരി 28 ന് രാവിലെ 9.30 ന് പഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷിന്റെ അധ്യക്ഷതയിൽ കൊടുങ്ങലൂർ എം.എൽ.എ സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു. നാടൻ വിത്തുകളുടെ വിപണനവും പ്രദർശനവും കൈമാറ്റവും, കാർഷിക സെമിനാറുകൾ, പാചക കളരി, നാടൻ ഭക്ഷ്യമേള, കരകൗശല വസ്തുക്കൾ, മൂല്യവർധിത വസ്തുക്കൾ, ചെറുധാന്യങ്ങൾ, കിഴങ്ങു വർഗ്ഗങ്ങൾ, ചിത്രപ്രദർശനം, പോസ്റ്റർ പ്രദർശനം, കർഷകരെ ആദരിക്കൽ, യുവജൈവകര്ഷക സംഗമം എന്നിവ ഈ വിത്തുത്സവത്തിന്റെ ഭാഗമായി നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം എം മുകേഷ്, സാലിം അലി ഫൗണ്ടേഷൻ അസിസ്റ്റൻറ് ഡയറക്ടർ പവിത്ര എ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫസ്ന റിജാസ്, സാലിം അലി ഫൗണ്ടേഷൻ ഹോണററി ഡയറക്ടർ ലളിതാ വിജയൻ, ചെയർമാൻ സാലിം അലി ഫൗണ്ടേഷൻ വെള്ളാങ്കല്ലൂർ പഞ്ചായത്ത് ഡോ വി എസ് വിജയൻ, ജൈവകർഷകൻ രാജു കുണ്ടിൽ എന്നിവർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a comment

Top