കെ.എസ്‌.ഇ.ബിയുടെ തൊഴിലാളിവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ഇരിങ്ങാലക്കുട ഡിവിഷൻ കമ്മിറ്റി വൈദ്യുത ഭവന് മുന്നിൽ ധർണ്ണ നടത്തി

ഇരിങ്ങാലക്കുട : കെ.എസ്‌.ഇ.ബി യിൽ നടപ്പാക്കുന്ന സ്മാർട്ട് മീറ്റർ കെ ഫോൺ പുരപ്പുറ സോളാർ പദ്ധതികൾ കെ.എസ്‌.ഇ.ബി യെ തകർക്കാനുള്ള പദ്ധതിയാണെന്നും സെക്ഷനുകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെ കരാറുകാരെ നിയമിച്ച് വൈദ്യുത മേഖല കൊലക്കളമാക്കുന്നതിലും ജീവനക്കാർക്ക് അർഹതപെട്ട ഡി.എ ലീവ് സറണ്ടർ നൽകാതെ മാനേജ്മെന്റ് സ്വീകരിക്കുന്ന തൊഴിലാളിവിരുദ്ധ നടപടികളിലും പ്രതിഷേധിച്ച് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ഐ.എൻ.ടി.യു.സി ഇരിങ്ങാലക്കുട ഡിവിഷൻ കമ്മിറ്റി വൈദ്യുത ഭവന് മുന്നിൽ ധർണ്ണ നടത്തി.

KEEC INTUC സംസ്ഥാന കമ്മിറ്റിയംഗം പി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡണ്ട് പി ബി സത്യൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ ബിജു പോൾ അക്കരക്കാരൻ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ഭരത് കുമാർ, ബ്ലോക്ക് സെക്രട്ടറി പ്രവീൺസ് ഞാറ്റുവെട്ടി, KEEC ഡിവിഷൻ പ്രസിഡണ്ട് എം എസ്‌ മുനീർ, ഡിവിഷൻ സെക്രട്ടറി ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top