കേരള സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബി.ജെ.പി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡൻറ് കൃപേഷ് ചെമ്മണ്ട നയിക്കുന്ന പദയാത്ര ജനുവരി 26 മുതൽ 28 വരെ

ഇരിങ്ങാലക്കുട : പിണറായി സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കും കേന്ദ്ര പദ്ധതികൾ അട്ടിമറിക്കുന്ന ഗൂഢാലോചനകൾക്കും എതിരെ ബി.ജെ.പി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡൻറ് കൃപേഷ് ചെമ്മണ്ട നയിക്കുന്ന പദയാത്ര ജനുവരി 26 മുതൽ 28 വരെ സംഘടിപ്പിക്കും.

ജനുവരി 26ന് കരുവന്നൂരിൽ ബംഗ്ലാവ് പരിസരത്തു നിന്നും ജില്ലാ പ്രസിഡൻറ് അഡ്വ. അനീഷ് കുമാർ പദയാത്ര ഉദ്ഘാടനം ചെയ്യും. പദയാത്ര പൊറുത്തുശ്ശേരി ഏരിയയിലെയും കാറളം പഞ്ചായത്തിലെയും നിരവധി സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകിട്ട് 5 30ന് കാറളം പഞ്ചായത്ത് കിഴുത്താണി ആൽത്തറ സെൻററിൽ ചേരുന്ന സമാപനയോഗം ജില്ലാ പ്രസിഡൻറ് സർജു ഉദ്ഘാടനം ചെയ്യും.

27ന് കാട്ടൂർ ബസാറിൽ ബിജെപി മധ്യമേഖല വൈസ് പ്രസിഡൻറ് ബിജോയ് തോമസ് ഉദ്ഘാടനം ചെയ്യും. സമാപന പൊതുയോഗം ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ കെ ആർ ഹരി ഉദ്ഘാടനം ചെയ്യും.

28ന് ഉച്ചക്ക് 2 മണിക്ക് ചേലൂർ സെൻററിൽ നിന്ന് ആരംഭിക്കുന്ന പദയാത്ര ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ചെറാകുളം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5 30ന് ഇരിങ്ങാലക്കുട ആൽത്തറയിൽ ചേരുന്ന സമാപനയോഗം ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ കെ എസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മണ്ഡലം പ്രസിഡൻറ് കൃപേഷ് ചെമ്മണ്ട, സ്റ്റേറ്റ് കൗൺസിൽ അംഗം കെസി വേണു മാസ്റ്റർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്, രതീഷ് കുറുമാത്ത്, മണ്ഡലം ഭാരവാഹികളായ സണ്ണി കവലക്കാട്ട്, രമേശ് അയ്യർ, ആർച്ച അനീഷ് കുമാർ എന്നിവരും ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top