കേന്ദ്ര സർക്കാർ ജനവിരുദ്ധ വർഗ്ഗീയ നയങ്ങൾക്കെതിരെ സി.പി.ഐ (എം) പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

തളിയക്കോണം : കേരളത്തെ അവഗണിക്കുന്ന കേന്ദ്ര സർക്കാർ ജനവിരുദ്ധ വർഗ്ഗീയ നയങ്ങൾക്കെതിരെ സി.പി.ഐ (എം) കരുവന്നൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്യത്തിൽ തളിയക്കോണം സ്റ്റേഡിയം പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റിയംഗം എൻ.ആർ ബാലൻ ഉദ്ഘാടനം ചെയ്തു. സിപിഐ(എം) ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി വി.എ മനോജ് കുമാർ അഭിവദ്യം ചെയ്തു സംസാരിച്ചു. സിപിഐ(എം) കരുവന്നൂർ ലോക്കൽ സെക്രട്ടറി പി.കെ മനുമോഹൻ ധർണ്ണയ്ക്ക് അദ്ധ്യഷത വഹിച്ചു.

സിപിഐ(എം) കരുവന്നൂർ ലോക്കൽ കമ്മിറ്റിയംഗങ്ങളായ ടി.കെ ജയാനന്ദൻ, പി.എസ് വിശ്വംഭരൻ, ബിന്ദു ശുദ്ധോധനൻ, നസീമ കുഞ്ഞുമോൻ എന്നിവർ ധർണ്ണയ്ക്ക് നേതൃത്വം നൽകി.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top