സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

ഇരിങ്ങാലക്കുട : സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും പാരിഷ് ഹാളിൽ ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ പയസ് ചിറപ്പണത്ത് അധ്യക്ഷത വഹിച്ചു തൃശ്ശൂർ എം.പി ടി എൻ പ്രതാപൻ മുഖ്യാതിഥിയായിരുന്നു. ഡോ ജോജോ ആന്റണി തൊടു പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി.

ഇരിങ്ങാലക്കുട ഡി.ഇ.ഒ ഷാജി എസ് സമ്മാനദാനം നിർവഹിച്ചു. വാർഡ് കൗൺസിലർ ഫെനി എബിൻ, പിടിഎ പ്രസിഡൻറ് മെഡലി റോയ് തോമസ്, കത്തീഡ്രൽ ട്രഷറർ ഷാജൻ കണ്ടംകുളത്തി, സെന്റ് മേരിസ് എച്ച്എസ്എസ് പ്രിൻസിപ്പാൾ ആൻസർ ഡൊമിനിക്, പി ഒ എസ് എ പ്രസിഡൻറ് ജിയോ പോൾ, ലിറ്റി കെ പി, സോനാ ബേബി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

സ്കൂളിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് മിൻസി തോമസ്, ജോസ്ഫീന കെ ടി, ചിത്ര ദേവി എന്നിവർ മറുപടി പ്രസംഗം നടത്തി. റിൻസി കെ ജോൺ സ്വാഗതവും, അൽഫോൻസ എ പി നന്ദിയും പറഞ്ഞു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top