ബ്രഹ്മശ്രീ ദുഷ്യന്ത് ശ്രീധർ കൂടൽമാണിക്യം ക്ഷേത്രദർശനം നടത്തി

ഇരിങ്ങാലക്കുട : പ്രശസ്ത വാഗ്മിയും ഭാഗവതോത്തമനും ഹൈന്ദവ ധർമ്മ പ്രചാരകനുമായ ബ്രഹ്മശ്രീ ദുഷ്യന്ത് ശ്രീധർ കൂടൽമാണിക്യം ക്ഷേത്രദർശനം നടത്തി. ഒരു കൂട്ടം തീർത്ഥാടകരോടൊപ്പം കേരളത്തിലെ വൈഷ്ണവ ക്ഷേത്രദർശന യാത്രയുടെ ഭാഗമായാണ് അദ്ദേഹം ഇരിങ്ങാലക്കുടയിൽ എത്തിയത്.

ക്ഷേത്രദർശനത്തിനു ശേഷം കിഴക്കേ നടപ്പുരയിൽ സന്നിഹിതരായിരുന്ന ഭക്തജനങ്ങളെ അഭിമുഖീകരിച്ച് വേദാന്ത ദേശികരുടെ പാദുക സഹസ്രം എന്ന കൃതിയെ ആസ്പദമാക്കി ഭക്തി പ്രഭാഷണം നടത്തി.

സരസമായ ഭാഷയിൽ വളരെ ലളിതമായി നടത്തിയ പ്രഭാഷണം വളരെ മനോഹരമായിരുന്നു. കാഞ്ചി കാമകോടിപീഠം യജ്‌ജുർവേദ പാഠശാലയും അദ്ദേഹം സന്ദർശിച്ചു. നേരത്തെ കേരള ബ്രാഹ്മണ സഭയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന് ഹൃദ്യമായ വരവേൽപ്പ് നൽകി.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top