ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ “ഇന്ത്യ- ദി മോഡി ക്വസ്റ്റ്യൻ” എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു

ഇരിങ്ങാലക്കുട : ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡിൽ “ഇന്ത്യ- ദി മോഡി ക്വസ്റ്റ്യൻ” എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ. എൻ.വി. വൈശാഖൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ആർ.എൽ.ശ്രീലാൽ അദ്ധ്യക്ഷനായി.

ജില്ലയിൽ ഇരുനൂറ് കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ ഡോക്യുമെൻ്ററി പ്രദർശിപ്പിക്കും. സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. റോസൽ രാജ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.എച്ച്. നിയാസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.കെ. മനുമോഹൻ, ഐ.വി. സജിത്ത്, സി. ധനുഷ്കുമാർ, അതീഷ് ഗോകുൽ, ഐ.എസ്. അക്ഷയ് എന്നിവർ നേതൃത്വം നൽകി.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top