സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ആഹ്വാനംചെയ്ത 24 മണിക്കൂര്‍ സംസ്ഥാന പണിമുടക്ക് ഇരിങ്ങാലക്കുടയിൽ പൂർണം

ഇരിങ്ങാലക്കുട : കേന്ദ്ര തൊഴില്‍ നയത്തില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ആഹ്വാനംചെയ്ത 24 മണിക്കൂര്‍ സംസ്ഥാന പണിമുടക്ക് ഇരിങ്ങാലക്കുടയിൽ പൂർണം. ബി.എം.എസ്ഒ ഴികെയുള്ള എല്ലാ പ്രധാന തൊഴിലാളി സംഘടനകളും പണിമുടക്കില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. സ്വകാര്യാ വാഹങ്ങൾ ഒഴിച്ച് മറ്റു വാഹങ്ങൾ ഓടുന്നില്ല.

ഇരിങ്ങാലക്കുടയിൽ പൊതുമേഖലാ ബാങ്കുകൾ തുറന്നിട്ടുണ്ടെങ്കിലും ഇടപാടുകൾ നടക്കുന്നില്ല. പോസ്റ്റ് ഓഫീസും തുറന്നെന്ക്കിലും പ്രവർത്തിക്കുന്നില്ല. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നില്ല . വ്യാപാരികളും പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കടകളച്ചിട്ടതിനാല്‍ പട്ടണത്തിൽ ബന്ദിന്റെ പ്രതീതിയാണുള്ളത്. സമീപ പഞ്ചായത്തുകളിലും സ്ഥിതി വ്യത്യസ്തമല്ല. സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ഠാണാവിലെ കേന്ദ്ര സർക്കാർ സ്ഥാപനമായ ബി എസ് എൻ എൽ ഓഫീസിനു മുന്നിൽ നിന്നും ആരംഭിച്ച പ്രകടനം ബസ് സ്റ്റാൻഡിലെ പോസ്റ്റ് ഓഫീസിനു മുന്നിൽ സമാപിച്ചു. ആൽത്തറക്ക് സമീപം സംയുക്ത ട്രേഡ് യൂണിയന്‍ സമര സമിതി പൊതുയോഗം ചേർന്നു.

Leave a comment

  • 9
  •  
  •  
  •  
  •  
  •  
  •  
Top