യുവകലാസാഹിതി ഇരിങ്ങാലക്കുട ടൗൺ മേഖലാ കമ്മിറ്റി രൂപികരിച്ചു

ഇരിങ്ങാലക്കുട : യുവകലാസാഹിതി ഇരിങ്ങാലക്കുട ടൗൺ മേഖലാ കമ്മിറ്റി രൂപീകരണയോഗം സി. അച്യുതമേനോൻ സ്മാരകഹാളിൽ ജില്ലാ പ്രസിഡണ്ട് സോമൻ താമരക്കുളം ഉദ്ഘാടനം ചെയ്തു. മഹാകവി കുമാരനാശാൻ്റെ വിയോഗശതാബ്ദി വർഷത്തിൽ വൈവിധ്യമാർന്ന പരിപാടികൾ നടത്താൻ യുവകലാസാഹിതി ഇരിങ്ങാലക്കുട തീരുമാനിച്ചു.

സാമൂഹ്യപരിവർത്തനത്തിനും നവോത്ഥാനത്തിനും ആക്കം കൂട്ടാൻ നിസ്തുലമായ പങ്കുവഹിച്ച കുമാരനാശാൻ്റെ കൃതികൾ സംബന്ധിച്ച സെമിനാറുകൾ, കാവ്യാ ലാപനവേദികൾ, മത്സരങ്ങൾ, ക്വിസ് ഉൾപ്പടെ വിവിധമേഖലാ കമ്മിറ്റികളുമായി സഹകരിച്ച് നടപ്പാക്കാൻ യുവകലാസാഹിതി സമ്മേളനം തീരുമാനിച്ചു.

കെ.കെ. കൃഷ്ണാനന്ദബാബു അധ്യക്ഷനായ യോഗത്തിൽ അഡ്വ രാജേഷ് തമ്പാൻ, വി.എസ്.വസന്തൻ, റഷീദ് കാറളം, കെ.സി. ശിവരാമൻ, കെ. എസ് പ്രസാദ് , വർധനൻ പുളിക്കൽ, കെ.സി. മോഹൻലാൽ, കേരള ഫീഡ്സ് ചെയർമാൻ കെ. ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.

മേഖലാ പ്രസിഡണ്ടായി വി.പി അജിത്കുമാറിനെയും, വൈസ് പ്രസിഡണ്ടുമാരായി മീന പ്രിൻസ്, കെ. സുരേഷ്കുമാർ എന്നവരേയും സെക്രട്ടറിയായി കെ.എസ് ഇന്ദുലേഖയേയും ജോയിൻ്റ് സെക്രട്ടറിമാരായി അശ്വതി സൂരജ്, സി.ജി പ്രകാശൻ എന്നിവരെയും തെരഞ്ഞെടുത്തു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top