വേണുജിക്ക് കലാസാരഥി അവാർഡ്

ഇരിങ്ങാലക്കുട : കൂടിയാട്ടം ആചാര്യന്‍ വേണുജിയെ ജീവനകലയുടെ അന്തര്‍ദ്ദേശീയ കേന്ദ്രത്തിന്‍റെ ‘കലാസാരഥി’ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. ‘ദി ആര്‍ട്ട് ഓഫ് ലിവിങ്’ അന്തര്‍ദ്ദേശീയ ആസ്ഥാനമായ ബാംഗ്ലൂരു കേന്ദ്രമാക്കി ജനുവരി 26 മുതല്‍ നാലു ദിവസം നീണ്ടു നില്‍ക്കുന്ന ‘ഭാവം – അഭിനയത്തിന്‍റെ ഔന്നത്യം’ എന്ന ദേശീയ കലോത്സവത്തോടനുബന്ധിച്ച് ഇന്‍ഡ്യയുടെ നാനഭാഗത്തു നിന്നും തിരഞ്ഞെടുത്ത ഇരുപത്തിയെട്ട് പേരെയാണ് കലാസാരഥി പുരസ്‌കാരം നല്‍കി ആദരിക്കുന്നത്.

ശാസ്ത്രീയ സംഗീതം, ശാസ്ത്രീയ നൃത്തം, ഉപകരണ സംഗീതം, സുകുമാരകലകള്‍, നാടോടികലകള്‍ എന്നീ മേഖലകളില്‍ നിന്നും ജീവനകലയുടെ ഉപജ്ഞാതാവ് ഗുരു ദേവ് ശ്രീ ശ്രീരവി ശങ്കറിന്‍റെ സാന്നിധ്യത്തില്‍ ആണ് കലാപ്രവര്‍ത്തകര്‍ക്ക് ബഹുമതി നല്‍കി ആദരിക്കുക. പാരമ്പര്യ നാട്യകലയായ കൂടിയാട്ടത്തിന്‍റെ പുനരുജ്ജീവനത്തിന് നല്‍കിയ സംഭാവനകളാണ് വേണുജിക്ക് ഈ പുരസ്‌കാരം നൽകുവാൻ പരിണിച്ചത്.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top