പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ബി.ബി.സി. ഡോക്യുമെന്ററി പ്രദർശിപ്പിച്ച ഇരിങ്ങാലക്കുട ബസ്റ്റാന്റിലേക്ക് ബി.ജെ.പി പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു

ഇരിങ്ങാലക്കുട : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ബി.ബി.സി. ഡോക്യുമെന്ററി ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ പ്രദർശിപ്പിച്ച ഇരിങ്ങാലക്കുട ബസ്റ്റാന്റിലേക്ക് ബി.ജെ.പി പ്രവർത്തകർ ചൊവാഴ്ച രാത്രി ഏഴു മണിയോടെ മാർച്ച് സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട സി ഐ അനീഷ് കരീമിന്റെ നേതൃത്വത്തില്‍ മാർച്ച് പോലീസ് കൊളംബോ ഹോട്ടലിനു മുൻപിൽ തടഞ്ഞു. സംഘർഷ സാധ്യത മുന്നിൽ കണ്ട് വൈകീട്ട് 6 മണിയോടെ തന്നെ നാല് പോലീസ് ജീപ്പുകളിലും ഒരു വാനിലുമായി അൻപതിലധികം പോലീസ് ബസ്സ്റ്റാൻഡ് പരിസരത്തു ക്യാംപ് ചെയ്തിരുന്നു.

ഇന്ത്യൻ സർക്കാർ നിരോധിച്ച ഡോക്യുമെന്ററി പ്രദർശിക്കുന്ന ഡി വൈ എഫ് ഐ ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുക്കണമെന്ന് പ്രതിഷേധ യോഗം ഉദ്‌ഘാടനം ചെയ്തുകൊണ്ട് ബി ജെ പി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ആവശ്യപ്പെട്ടു. സുപ്രീം കോടതി തള്ളിയ കേസും, ബി ബി സി പിൻവലിച്ച വീഡിയോ ആണിതെന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പി മണ്ഡലം സെൽ കോ ഓർഡിനേറ്റർ രമേഷ് അയ്യർ, മണ്ഡലം കമ്മറ്റിയംഗം ലിഷോൺ ജോസ് കട്ട്ളാസ്, ടൗൺ ഏരിയ ജന സെക്രട്ടറി ബൈജു കൃഷ്ണദാസ്, പൊറത്തിശ്ശേരി ഏരിയ ജന സെക്രട്ടറി സന്തോഷ് കാര്യാടൻ , ന്യൂനപക്ഷ മോർച്ച ജില്ല സെക്രട്ടറി ഷാജു കണ്ടംകുളത്തി, ന്യൂനപക്ഷ മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കാളിയങ്കര, ബിജെപി ടൗൺ ഏരിയ കമ്മറ്റിയംഗം അജി കാരുകുളങ്ങര, ഷിയാസ് പാളയംകോട്ട് എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top