കാട്ടൂർ ഗ്രാമപഞ്ചായത്ത് പുതിയ വൈസ് പ്രസിഡന്റ്‌ ആയി 6-ാം വാർഡ് മെമ്പർ വി.എം കമറുദീനെ തിരഞ്ഞെടുത്തു

കാട്ടൂർ : കാട്ടൂർ ഗ്രാമപഞ്ചായത്ത് പുതിയ വൈസ് പ്രസിഡന്റ്‌ ആയി 6-ാം വാർഡ് മെമ്പർ വി.എം കമറുദീനെ തിരഞ്ഞെടുത്തു ധാരണപ്രകാരം സി.പി.ഐ യുടെ സി.സി സന്ദീപ് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നുണ്ടായ ഒഴിവിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്.

വി.എം കമറുദീൻ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ഇടത് പക്ഷ ധാരണ പ്രകാരമാണ് മാറ്റം. എതിർ സ്ഥാനാർഥി ആയി മത്സരിച്ച യു ഡി എഫിലെ മോളി പിയൂസിനേക്കാൾ 5 വോട്ട് ഭൂരിപക്ഷത്തിലാണ് കമറുദീൻ വിജയിച്ചത്. മോളി പിയൂസിന് 4 ഉം കമറുദീനു 9 ഉം വോട്ടുകൾ. ബിജെപി വോട്ട് അസാധുവായി.

ഇരിങ്ങാലക്കുട എ ഡി എ മിനി റിട്ടേർണിംഗ് ഓഫീസറുടെ ചുമതലയിൽ തിരഞ്ഞെടുപ്പ് പ്രവർത്തികൾ നിയന്ത്രിച്ചു. പ്രസിഡന്റിന്റെ അഭാവത്തിൽ പഞ്ചായത്തിലെ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ കുമാരി ടി.വി ലത സത്യവാചകം ചൊല്ലികൊടുത്തു. ഇടത് പക്ഷ നേതാക്കളും പാർട്ടി പ്രവർത്തകരും വാർഡിലെ പൊതുജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top