ഇരിങ്ങാലക്കുടയിൽ ആദ്യമായി സൗജന്യ വസ്ത്ര വിതരണ “ഡ്രസ്സ് ബാങ്ക്”

ഇരിങ്ങാലക്കുട പട്ടണത്തിൽ ആർക്കും വസ്ത്രം ഇല്ലാതെ ബുദ്ധിമുട്ടാൻ പാടില്ല എന്നുള്ള ബോധ്യത്തിന്‍റെ അടിസ്ഥാനത്തിൽ ജെ.സി.ഐ ഇരിങ്ങാലക്കുട, ലേഡി ജെ.സി.വിങ്ങിന്‍റെ നേതൃത്വത്തിൽ ക്രൈസ്റ്റ് കോളേജ് തവനീഷ് സംഘടനയുമായി യോജിച്ച് ഡ്രസ്സ് ബാങ്ക് ജനുവരി 25 മുതൽ ഇരിങ്ങാലക്കുടയിൽ പ്രവർത്തനം ആരംഭിക്കുന്നത്

ഇരിങ്ങാലക്കുട : ജൂനിയർ ചേമ്പർ ഇൻറർനാഷണൽ വിങ്ങിന്റെ നേതൃത്വത്തിൽ ക്രൈസ്റ്റ് കോളേജിലെ തവനീഷ് സംഘടനയുടെ സംയുക്ത സഹകരണത്തോടെ ഇരിങ്ങാലക്കുടയിൽ ആദ്യമായി സൗജന്യ വസ്ത്ര വിതരണം ഡ്രസ്സ് ബാങ്ക് സംവിദാനം നിലവില്വരുന്നു.

ജനുവരി 25 ബുധനാഴ്ച വൈകിട്ട് 5 മണിക്ക് ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണുകാടൻ, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, ജുമാ മസ്ജിദ് ഇമാം കബീർ മൗലവി, എന്നിവർ ചേർന്ന് ഡ്രസ്സ് ബാങ്കിന്‍റെ ഉദ്ഘാടനം നിർവഹിക്കും. ജെ.സി.എ പ്രസിഡൻറ് മെജോ ജോൺ അധ്യക്ഷത വഹിക്കും.

സമ്മേളനത്തിൽ ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ അനീഷ് കരിം മുഖ്യാതിഥിയായിരിക്കും. ജെ.സി.ഐ ഇന്ത്യൻ ചീഫ് എക്സിക്യൂട്ടീവ് അസിസ്റ്റൻറ് ടു നാഷണൽ പ്രസിഡൻറ് അഡ്വ. രകേഷ് ശർമ, ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാൾ ഫ. ജോളി ആൻഡ്രൂസ്, ലേഡി ജെ സി ചെയർപേഴ്സൺ നിഷീന നിസാർ എന്നിവരും പങ്കെടുക്കുമെന്നു എന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.

ലേഡി ജെ.സി വിങ്ങ് ചെയർപേഴ്സൺ നിഷീന നിസാർ, ജെ.സി.ഐ പ്രസിഡൻറ് മെജോ ജോൺ, തവനിഷ് രക്ഷാധികാരി ക്രൈസ്റ്റ് വൈസ് പ്രിൻസിപ്പാൾ റവ ഫ ജോയ് പീനിക്കപറമ്പിൽ, സ്റ്റാഫ് കോർഡിനേറ്റർ മൂവിഷ് മുരളി ജെ.സി.ഐ മുൻ പ്രസിഡന്റ് ടെൽസൺ കൊട്ടോളി എന്നിവർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top