സൗജന്യ വിദഗ്ദ്ധ പരിശോധനാ ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : സേവാഭാരതി ഇരിങ്ങാലക്കുടയും ഇരിങ്ങാലക്കുട കോഓപ്പറേറ്റീവ് ആശുപത്രിയുമായി സഹകരിച്ചു ഓർത്തോളജി, നെഫ്രോളജി, ഗൈനക്കോളജി എന്നി വിഭാഗങ്ങളിൽ സൗജന്യ വിദഗ്‌ദ്ധ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭാ 25 വാർഡ് കൗൺസിലർ സ്മിത കൃഷ്ണകുമാർ ഉദ്‌ഘാടനം നിർവഹിച്ചു.

കോപ്പറേറ്റീവ് ആശുപത്രിയിലെ ഡോ. അർജുൻലാൽ ടി.എസ്, ഡോ സാന്ദ്ര കെ ഉണ്ണി, ഡോ. കിരൺ എന്നിവരുടെ സൗജന്യ സേവനവും മരുന്ന് വിതരണവും ഉണ്ടായിരിന്നു. സേവാഭാരതി മെഡിസെൽ അംഗങ്ങളായ ജയന്തി രാഘവൻ, ജഗദീഷ് പണിക്കവീട്ടിൽ, ഹരികുമാർ തളിയക്കാട്ടിൽ, അനിൽകുമാർ എന്നിവർ നേതൃത്വം നൽകി. 40 ഓളം ആളുകൾക്ക് ചികിത്സ ലഭിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top