പഞ്ചറായതിനെ തുടർന്ന് റോഡിൽ നിർത്തിയിട്ടിരുന്ന ടാറിങ് മിക്സർ പ്ളാൻറ് മെഷീന്‍റെ പുറകിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

പഞ്ചറായതിനെ തുടർന്ന് റോഡിനു നടുവിൽ നിർത്തിയിട്ടിരുന്ന ടാറിങ് മിക്സർ പ്ളാൻറ് മെഷീന്‍റെ പുറകിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. കല്ലേറ്റുംകര മംഗലൻ ജോഷി മകൻ ജാക്സനാണ് (35) അപകടത്തിൽ ജീവൻ നഷ്ടപെട്ടത്

കല്ലേറ്റുംകര : പഞ്ചറായതിനെ തുടർന്ന് റോഡിനു നടുവിൽ നിർത്തിയിട്ടിരുന്ന ടാറിങ് മിക്സർ പ്ളാൻറ് മെഷീന്‍റെ പുറകിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. കല്ലേറ്റുംകര മംഗലൻ ജോഷി മകൻ ജാക്സനാണ് (35) അപകടത്തിൽ ജീവൻ നഷ്ടപെട്ടത്. ഞാറാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം.

കല്ലേറ്റുംകര മേൽപ്പാലത്തിനും ആളൂരിനും ഇടയിൽ പോട്ട മൂന്നുപീടിക സംസ്ഥാന ഹൈവേയിൽ റോഡിനു മധ്യത്തിലാണ് ഞായറാഴ്ച ഉച്ച മുതൽ അപകടസാധ്യതയുയർത്തുന്ന തരത്തിൽ ഈ വാഹനം കിടന്നിരുന്നത്. നടുറോഡിൽ നിന്നും മാറ്റിയിടാൻ പലരും ആവശ്യപ്പെട്ടെങ്കിലും ഇവർ വഴങ്ങിയില്ല.

വണ്ടി നടുറോഡിൽ കിടക്കുന്ന വിവരം തൊട്ടടുത്തുള്ള ആളൂർ പോലീസ് സ്റ്റേഷനിൽ അറിയില്ലെങ്കിലും നടപടിയുണ്ടായില്ല എന്നും നാട്ടുകാർ പറയുന്നു. നിർത്തിയിട്ടിരുന്ന വണ്ടിയുടെ പുറകിൽ അപകട സൂചന നൽക്കുന്ന അറിയിപ്പുകളും ഉണ്ടായിരുന്നില്ല.

അപകടസമയത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിൻ്റെ സമീപത്തുള്ള സ്ട്രീറ്റ് ലൈറ്റുകളും കത്തിയിരുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. അപകടത്തിന് ശേഷം രാത്രിയിൽ പഞ്ചറായ ടയറിനു പകരം പുതിയ ടയറിട്ടു വണ്ടി കൊണ്ടുപോകാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top