കൊരുമ്പിശ്ശേരി റസിഡന്റ്സ് അസോസിയേഷൻ വാർഷികാഘോഷം

കൊരുമ്പിശ്ശേരി : കൊരുമ്പിശ്ശേരി റസിഡന്റ്സ് അസോസിയേഷൻ വാർഷികാഘോഷം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് വിങ്ങ് കമാൻഡർ ടി.എം. രാംദാസ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ടി.വി ചാർളി, കൗൺസിലർ അമ്പിളി ജയൻ, ബിന്ദു ജിനൻ, എ.സി. സുരേഷ്, കെ. ഗിരിജ, രേഷ്മ രാമചന്ദ്രൻ, രാധിക വിനോദ് എന്നിവർ സംസാരിച്ചു.

നവവധൂവരന്മാരെ ആദരിക്കൽ, വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം കരസ്ഥമാക്കിയവർ, കലാരംഗത്ത് എ ഗ്രേഡ് നേടിയവർ എന്നിവർക്ക് ഉപഹാരം നൽകി. തുടർന്ന് അസോസിയേഷനിലെ കുടുംബാംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top