കലാമണ്ഡലം ശിവദാസ് ആശാന് വീരശ്രംഖല സമർപ്പണം മെയ് 19,20 തീയതികളിൽ – ലോഗോ പ്രകാശനം നടന്നു

ഇരിങ്ങാലക്കുട : കലാമണ്ഡലം ശിവദാസ് ആശാന് മെയ് 19,20 തീയതികളിൽ നടത്തുന്ന ” ഗുരുദക്ഷിണ” വീരശ്രംഖല സമർപ്പണ ചടങ്ങിന്റെ ലോഗോ പ്രകാശനം ചെയ്തു. കൂടൽമാണിക്യം കിഴക്കേ നടയിൽ സംഘടിപ്പിച്ച ചടങ്ങിൽ സംഘടകസമിതി ചെയർമാൻ കലാനിലയം ഉദയൻ നമ്പൂതിരിയും ശ്രീ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ എന്നിവർ ചേർന്ന് സദനം കൃഷ്ണൻകുട്ടി ആശാന് ലോഗോ നൽകി പ്രകാശനം നിർവഹിച്ചു.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ രണ്ടു ദിവസങ്ങളിലായാണ് ” ഗുരുദക്ഷിണ” വീരശ്രംഖല സമർപ്പണ ചടങ്ങുകൾ വിവിധ പരിപാടികളോടെ ആസൂത്രണം ചെയ്യുന്നത്.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top