പോസ്റ്റൽ സൂപ്രണ്ട് ഓഫീസിനു മുന്നിൽ ഉപവാസ സമരം

ഇരിങ്ങാലക്കുട : എൻ.എഫ്.പി.ഇ എഫ്.എൻ.പി.ഓ സംയുക്ത സമരസമിതി ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പോസ്റ്റൽ സൂപ്രണ്ട് ഓഫീസിനു മുന്നിൽ ഉപവാസ സമരം സംഘടിപ്പിച്ചു. എൻ.എഫ്.പി.ഇ സർക്കിൾ ഓർഗനൈസേഷൻ സെക്രട്ടറി ശബരീഷ് സി.സി അധ്യക്ഷത വഹിച്ചു.

എൻ എഫ് പി ഇ സി ഐ ടി യു ഏരിയ പ്രസിഡൻറ് സിജിത്ത് സി.ഡി, ഐ.എൻ.ടി.യു.സി ഏരിയ പ്രസിഡൻറ് ആന്റോ പെരുമ്പിള്ളി എന്നിവർ ഉപവാസ സമാപന സമരത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. വി എ മോഹനൻ മാസ്റ്റർ ശ്രീജ ടി എസ് രാജൻ, ഷാജു പി ഡി, സുധീഷ് ടി എസ്, രാജീവൻ പി വി, സുധീരൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എഫ് എൻ പി ഓ സെക്രട്ടറി ജയകുമാർ സ്വാഗതവും ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top