അവിട്ടത്തൂർ മഹാദേവക്ഷേത്രം തിരുവുത്സവം ജനുവരി 24 ന് കൊടികയറി ഫെബ്രുവരി 2 ന് ആറോട്ടോടു കൂടി സമാപിക്കുന്നു

അവിട്ടത്തൂർ മഹാദേവക്ഷേത്രം തിരുവുത്സവം ജനുവരി 24 ന് കൊടികയറി ഫെബ്രുവരി 2 ന് ആറോട്ടോടുകൂടി സമാപിക്കുന്നു

അവിട്ടത്തൂർ : അവിട്ടത്തൂർ മഹാദേവക്ഷേത്രം തിരുവുത്സവം ജനുവരി 24 ന് കൊടികയറി ഫെബ്രുവരി 2 ന് ആറോട്ടോടുകൂടി സമാപിക്കുന്നു.

ക്ഷേത്ര ചടങ്ങുകളിലും ക്ഷേത്ര കലാപൂര്‍ണ്ണതയിലും ഊന്നൽ നൽകി കൊണ്ടാണ് ഈ വർഷവും ഉത്സവം ആഘോഷിക്കുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

24ന് രാത്രി 8 30ന് കൊടിയേറ്റം നടക്കും, രാത്രി 10 മണിക്ക് കൊടിപ്പുറത്ത് വിളക്കും.
തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ എട്ടുമണിക്ക് ശീവേലിയും, രാത്രി 8:30ന് വിളക്കെഴുന്നള്ളിപ്പും.

ഉത്സവ ബലി ദിവസമായ 30 തിങ്കളാഴ്ച രാവിലെ പത്തിന് കാണിക്കയിടൽ മാതൃക്കൽ ദർശനം. രാത്രി 8:30ന് 3 ആനകളോട് കൂടിയ വിളക്കെഴുന്നള്ളിപ്പ്, ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർ നയിക്കുന്ന പഞ്ചാരിമേളം.

വലിയ വിളക്ക് ദിവസമായ 31 ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് ഏഴ് ആനകൾ കൂടിയ ശീവേലി. ചെറുശ്ശേരി കുട്ടന്മാരാർ നയിക്കുന്ന പഞ്ചാരിമേളം. രാത്രി 8:30ന് 70 കൂടിയ വിളക്കെഴുന്നള്ളിപ്പ്. കലാമണ്ഡലം ശിവദാസ് നയിക്കുന്ന പഞ്ചാരിമേളം.

ഒമ്പതാം ഉത്സവ ദിനമായ ഫെബ്രുവരി 1 ബുധനാഴ്ച പള്ളിവേട്ട ദിവസം രാവിലെ എട്ടുമണിക്ക് ഏഴ് ആനകളോട് കൂടിയ ശീവേലി, പത്മശ്രീ പെരുവനം കുട്ടൻ മാരാർ നയിക്കുന്ന പഞ്ചാരിമേളം.

രാത്രി 9 45 ന് പള്ളിവേട്ട എഴുന്നുള്ളിപ്പ്, 10 മണിക്ക് പഞ്ചവാദ്യം, ചെറുശ്ശേരി ശ്രീകുമാർ ആൻഡ് പാർട്ടി. തുടർന്ന് പാണ്ടിമേളം.

ഫെബ്രുവരി 2 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ആറാട്ട് എഴുന്നള്ളിപ്പ്. 10 മണിക്ക് ആറാട്ട്, തുടർന്ന് കൊടിക്കൽപറ, ആറാട്ടുകഞ്ഞി വിതരണം.

ബ്രഹ്മശ്രീ വടക്കേടത്ത് പെരുമ്പടപ്പ് കേശവൻ നമ്പൂതിരി, ബ്രഹ്മശ്രീ തെക്കേടത്ത് പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരി, ബ്രഹ്മശ്രീ ഓട്ടുര് വിനോദൻ നമ്പൂതിരി എന്നിവരാണ് ക്ഷേത്രം തന്ത്രിമാർ.

ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ ക്ഷേത്രം പ്രസിഡന്റ് ഡോ. മുരളി ഹരിതം, സെക്രട്ടറി കെ കെ കൃഷ്ണൻ നമ്പൂതിരി, പബ്ലിസിറ്റി കൺവീനർമാരായ എ സി സുരേഷ്, സി സി സുരേഷ് എന്നിവർ പങ്കെടുത്തു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top