ഠാണാ – ചന്തക്കുന്ന് റോഡ് വികസനം – സ്ഥലം ഒഴിയുന്നവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു

ഠാണാ – ചന്തക്കുന്ന് റോഡ് വികസനത്തിന്‍റെ ഭാഗമായി സ്ഥലം ഒഴിയുന്ന കച്ചവടക്കാർ അടക്കമുള്ള, ഭൂമി രേഖയും മറ്റും ഉള്ളവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു അറിയിച്ചു

ഇരിങ്ങാലക്കുട : ഠാണാ – ചന്തക്കുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി സ്ഥലം ഒഴിയുന്ന കച്ചവടക്കാർ അടക്കമുള്ള, ഭൂമി രേഖയും മറ്റും ഉള്ളവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു അറിയിച്ചു.

കാട്ടൂർ ഗ്രാമ പഞ്ചായത്തിൽ നിർമ്മിച്ച പുതിയ നാല് റോഡുകളുടെ ഉദ്‌ഘാടനം ചേലക്കത്തറ റോഡ് പരിസരത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. റോഡുകൾക്ക് പ്രഥമ പരിഗണന നൽകിയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഇരിങ്ങാലക്കുട മണ്ഡലത്തിലെ എല്ലാ റോഡുകളും മികച്ച രീതിയിൽ ടാറിംഗ് പൂർത്തിയാക്കി വരികയാണ്. മുൻ എ.എൽ.എ കെ.യു അരുണൻ മാഷിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 28 ലക്ഷം രൂപ ചിലവിൽ സ്കൂൾ ചേലക്കത്തറ റോഡും , പ്രത്യേക വികസന ഫണ്ടിൽ നിന്നും ഏഴ് ലക്ഷം രൂപ ചിലവിൽ പറയകടവ് വെള്ളച്ചാരാൻ റോഡ്, ആറു ലക്ഷം രൂപ ചിലവിൽ അകം പടം കോൺക്രീട്ടിങ് എന്നിവയും മുഖ്യമന്ത്രിയുടെ റോഡ് തദ്ദേശ പുനരുദ്ധാരണ പദ്ധതി വഴി 12 ലക്ഷം രൂപ ചിലവിൽ രാമൻകുളം ലിങ്ക് റോഡ് എന്നിവയുമാണ് ഉദ്‌ഘാടനം ചെയ്യപ്പെട്ടത്.

കാട്ടൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൻ ടി.വി ലത അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിങ്ങാലക്കുട മുൻ എം.എൽ.എ. കെ.യു. അരുണൻ മാസ്റ്റർ മുഖ്യാഥിതി ആയി. ബ്ലോക് പഞ്ചായത്ത് മെമ്പർ അമിത മനോജ്, ജനപ്രതിനിധികളായ ഷീജ പവിത്രൻ, രമ ഭായി, പി.എ. സനീഷ്, ജയശ്രീ സുബ്രമണ്യൻ, രജി ഉണ്ണികൃഷ്ണൻ, വിമല സുഗുണൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എം കമറുദീൻ സ്വാഗതവും സെക്രട്ടറി ഇൻ ചാർജ്ജ് രാജേഷ് ചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top