റോട്ടറി ക്ലബ് വൊക്കേഷണൽ എക്സലൻസ് അവാർഡ് റെയിൽവേ ഉദ്യാഗസ്ഥനായ ടി. ശിവകുമാറിന്

ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബിന്‍റെ ഈ വർഷത്തെ വൊക്കേഷണൽ എക്സലൻസ് അവാർഡിന് റെയിൽവേ ചീഫ് റിസർവേഷൻ സൂപ്പർവൈസർ അവിട്ടത്തൂർ സ്വദേശിയായ ടി. ശിവകുമാർ അർഹനായി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബിന്‍റെ ഈ വർഷത്തെ വൊക്കേഷണൽ എക്സലൻസ് അവാർഡിന് സതേർൺ റെയിൽവേ ചീഫ് റിസർവേഷൻ സൂപ്പർവൈസർ ടി. ശിവകുമാർ അർഹനായി. വർഷങ്ങളായി ഇരിങ്ങാലക്കുട സ്റേറഷനിൽ പ്രവർത്തിച്ചിരുന്ന അവിട്ടത്തൂർ സ്വദേശിയായ ശിവകുമാർ ഇപ്പോൾ തൃശ്ശൂർ സ്റേറഷനിൽ ആണ് സേവനം അനുഷ്ടിക്കുന്നത്.

14 വർഷം തുടർച്ചയായി റെയിൽവേയുടെ ഏററവും നല്ല ഉദ്യോഗസ്ഥനായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്‍റെ തനതായ പൊതുജനസൗഹൃദ പ്രവർത്തന ശൈലിയും മറ്റു സാമൂഹികസേവന പ്രവർത്തനങ്ങളും മുൻനിർത്തിയാണ് അവാർഡ് നല്കുന്നതെന്ന് വൊക്കേഷണൽ ഡയറക്ടർ ഷാജു ജോർജ് അറിയിച്ചു.

ചെയർമാൻ യു. മധുസൂദനൻ, സെക്രട്ടറി ജോജോ കെ. ജെ., പി.ആർ.ഒ പി.ടി ജോർജ്ജ് എന്നിവർ അടങ്ങുന്ന കമ്മററിയാണ് ഈ വർഷത്തെ ജേതാവിനെ തിരഞ്ഞെടുത്തതു്. ജനുവരി 24 ന് റോട്ടറി ഭവനിൽ വെച്ചു പ്രസിഡൻറ് ഡേവീസ് കരപറമ്പിലിന്‍റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ വെച്ച് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ എസ്. രാജ്മോഹൻ നായർ അവാർഡ് വിതരണം നിർവഹിക്കുന്നതായിരിക്കും.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top