കിഴുത്താണി രാജർഷി മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂളിൽ 1939 ലെ പുരോഗമന സാഹിത്യ സമ്മേളനത്തിന്റെ അനുസ്മരണ സമ്മേളനവും നവീകരിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനവും നിർവഹിച്ചു

കിഴുത്താണി : മണപ്പുറം ഫൗണ്ടേഷനും ലയൺസ് ക്ലബ്ബ് ഓഫ് കാട്ടൂരും സഹകരിച്ചു കിഴുത്താണി രാജർഷി മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂളിൽ 1939 ലെ പുരോഗമന സാഹിത്യ സമ്മേളനത്തിന്റെ അനുസ്മരണ സമ്മേളനവും നവീകരിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം നിർവഹിച്ചു.

ലയൺസ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ നിർവഹിച്ചു. കാറളം പഞ്ചായത്ത് പ്രസിഡൻറ് സീമ പ്രേംരാജ് അധ്യക്ഷത വഹിച്ചു. സാഹിത്യ സമ്മേളനം എൺപത്തിനാലാം വാർഷിക സമ്മേളനത്തിന്റെ അനുസ്മരണം കൂടൽമാണിക്യം ദേവസ്വം ചെയർമാൻ നിർവഹിച്ചു.

ലയൺസ് ക്ലബ്ബ് ഭാരവാഹികളായ കെ.എം അഷറഫ്, റിം സക്കറിയ, അജിതൻ പട്ടാട്ട്, സജിതൻ കുഞ്ഞലിക്കാട്ടിൽ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമേഷ് കെ എസ്, ആറാം വാർഡ് മെമ്പർ സുരേന്ദ്ര ലാൽ, അഞ്ചാം വാർഡ് മെമ്പർ ബീന സുബ്രഹ്മണ്യൻ, സ്കൂൾ മാനേജർ നിഷ പ്രവീൺ, പി.ടി.എ പ്രസിഡൻറ് അനിത അനിൽ, എം.പി.ടി.എ പ്രസിഡൻറ് ജിഷ, സ്കൂൾ മാനേജർ ഇ അപ്പു മേനോൻ, സാഹിത്യകാരൻ ഉണ്ണികൃഷ്ണൻ കിഴുത്താണി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കിഴുത്താണി രാജർഷി മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ് സെബാസ്റ്റ്യൻ ഡേവിഡ് സി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സജിത എം എസ് നന്ദിയും പറഞ്ഞു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top