കേരള ബ്രാഹ്മണ സഭ ഇരിങ്ങാലക്കുട ഉപസഭയുടെ ആഭിമുഖ്യത്തിൽ മുംബൈ സുന്ദരരാമൻ ഭാഗവതരും സംഘവും അവതരിപ്പിക്കുന്ന സമ്പ്രദായ ഭജന ശനിയാഴ്ച

ഇരിങ്ങാലക്കുട : കേരള ബ്രാഹ്മണ സഭ ഇരിങ്ങാലക്കുട ഉപസഭയുടെ ആഭിമുഖ്യത്തിൽ ബ്രഹ്മശ്രീ മുംബൈ സുന്ദരരാമൻ ഭാഗവതരും സംഘവും അവതരിപ്പിക്കുന്ന സമ്പ്രദായ ഭജന ജനുവരി 14 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2 മണിമുതൽ ഗായത്രി ഹാളിൽ നടക്കും. ഉദ്ദേശം 350 വർഷങ്ങൾക്കു മുമ്പ് തഞ്ചാവൂർ പ്രദേശത്തു നിന്നും ഉടലെടുത്ത ഈ ഭജന പദ്ധതിയിൽ സംഗീതവും ഭക്തിയും സമഞ്ജസമായി സമ്മേളിച്ചിരിക്കുന്നു.

ഭാരതത്തിലെ വിവിധ ദേശങ്ങളിലെ ഭക്ത കവികൾ രചിച്ച വിവിധ ഭാഷയിലെ ഭക്തി ഗീതങ്ങൾ ഉൾക്കൊള്ളിച്ചാണ് ഭജന നടത്തുന്നത്. അതുകൊണ്ടുതന്നെ ഒരു ദേശീയോദ്ഗ്രഥനത്തിന്റെ മുഖം ഇതിൽ ദർശിക്കാവുന്നതാണ്. സഭയുടെ വനിതാ വിഭാഗത്തിന്റെ സ്തോത്ര പാരായണത്തോടെ ഭജന ആരംഭിക്കുന്നതാണ്.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top