ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് ഇല്ലാതെ തൃശൂർ എം.പി ടി.എൻ പ്രതാപൻ കോളേജ് ബസ് സ്വയം ഓടിച്ചു ഉദ്‌ഘാടനം നിർവഹിച്ചതിനെതിരെ പരാതി

നിയമപരമായി ഹെവി വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ഡ്രൈവിംഗ് ലൈസൻസ് തൃശ്ശൂർ എം.പി ടി.എൻ പ്രതാപന് ഇല്ല എന്നിരിക്കേ, ഉദ്ഘാടന കർമ്മത്തിൽ അദ്ദേഹം ട്രാഫിക് നിയമം ലംഘിച്ചിരിക്കുകയാണ് എന്നാണ് തൃശ്ശൂർ റൂറൽ എസ് പി യ്ക്കും
ഇരിങ്ങാലക്കുട ജോയിന്റ് ആർ ടി ഒ യ്ക്കും നൽകിയ പരാതിയിൽ പരാതിക്കാരനായ സുജേഷ് കണ്ണാട്ട് പറയുന്നത്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിന് വേണ്ടി തൃശ്ശൂർ എം പി ടി എൻ പ്രതാപന്റെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 29,40,000/- രൂപ ചിലവഴിച്ച് കോളേജിനായി വാങ്ങിയ ബസിന്റെ ഉദ്ഘാടനം, അദ്ധ്യാപകരേയും വിദ്യാർത്ഥികളേയും കയറ്റി സ്വയം ബസ് ഓടിച്ച് എം പി നിർവ്വഹിച്ചത് ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് ഇല്ലാതെയെന്നു പരാതി.

നിയമപരമായി ഹെവി വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ഡ്രൈവിംഗ് ലൈസൻസ് തൃശ്ശൂർ എം പി യ്ക്ക് ഇല്ല എന്നിരിക്കേ, ഉദ്ഘാടന കർമ്മത്തിൽ അദ്ദേഹം ട്രാഫിക് നിയമം ലംഘിച്ചിരിക്കുകയാണ് എന്നാണ് തൃശ്ശൂർ റൂറൽ എസ് പി യ്ക്കും
ഇരിങ്ങാലക്കുട ജോയിന്റ് ആർ ടി ഒ യ്ക്കും നൽകിയ പരാതിയിൽ പരാതിക്കാരനായ സുജേഷ് കണ്ണാട്ട് പറയുന്നത്. സമൂഹത്തിന് മാതൃകയാകേണ്ട ജനപ്രതിനിധികൾ ഇത്തരം ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി നിയമലംഘനം നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. നിയമം ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ശിക്ഷയും വേണം.

ജനുവരി 4ന് ആണ് ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിൽ അദ്ധ്യാപകരേയും വിദ്യാർത്ഥികളേയും കയറ്റി സ്വരാജ് മസ്ദ ലിമിറ്റഡ് എന്ന വാഹന നിർമ്മാതാക്കളുടെ “ഹിറോയ്” എന്ന ഹെവി വെഹിക്കിൾ ഇനത്തിൽപ്പെട്ട ബസ്സ് സ്വയം ഓടിച്ച് എം പി ബസിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചത്.

കേന്ദ്ര സർക്കാരിന്റെ പരിവാഹൻ വെബ്സൈറ്റിൽ പരിശോധിച്ചപ്പോൾ, ടി എൻ പ്രതാപന്റെ പേരിൽ KL4619950001123 നമ്പർ ലൈസൻസ് 1995 മാർച്ച് 10 ന് ഗുരുവായൂർ സബ് ആർടിഒ ഇഷ്യൂ ചെയ്തിട്ടുള്ളതായും 07 മെയ് 2011 ൽ പുതുക്കിയതായും മനസ്സിലായി. ട്രാൻസ്പോർട്ട് ഇതര വാഹനങ്ങളായ ടൂ വീലർ, ലൈറ്റ് മോട്ടോർ വെഹിക്കിൾ എന്നിവ മാത്രമേ എം പി ശ്രീ പ്രതാപന് ഓടിക്കുവാൻ നിയമപരമായി അർഹതയുള്ളൂ എന്ന് രേഖകളിൽ നിന്നും വ്യക്തമാകുന്നൂ എന്നും പരാതിക്കാരൻ പറയുന്നു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top