നേതാജി സുഭാഷ് ചന്ദ്രബോസിനൊപ്പം റേഡിയോ ഓഫീസർ ആയി പ്രവർത്തിച്ചിരുന്ന തൊമ്മാന സ്വദേശി പി കെ പോളിന്‍റെ സ്വാതന്ത്ര്യ സമര അനുഭവങ്ങൾ വെളിച്ചം കാണുന്നു

ഐ.എൻ.എ യുടെയും നേതാജിയുടെയും സർവ രഹസ്യങ്ങളുടെയും താക്കോൽ സൂക്ഷിപ്പ് കാരനായിരുന്ന തൊമ്മാന സ്വദേശി പി കെ പോൾ ( പറപ്പുള്ളി പൗലോസേട്ടൻ ) രേഖപ്പെടുത്തി വച്ചിരിക്കുന്നത് വലിയ ചില സത്യങ്ങളാണ്. രാഷ്ട്രം താമ്രപത്രം നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു ശേഷവും അദ്ദേഹത്തിൻ്റെ ദേശസ്നേഹം നിലച്ചില്ല. ഹിന്ദുസ്ഥാൻ റേഡിയോ കമ്പനി സ്ഥാപിച്ചു, HRC എന്ന പേരിൽ അദ്ദേഹം ഭാരതത്തിൽ ആദ്യ തദേശീയ റേഡിയോ പുറത്തിറക്കി

ഇരിങ്ങാലക്കുട : നേതാജി സുഭാഷ് ചന്ദ്രബോസിനൊപ്പം റേഡിയോ ഓഫീസർ ആയി പ്രവർത്തിച്ചിരുന്ന തൊമ്മാന സ്വദേശി പി കെ പോൾ ( പറപ്പുള്ളി പൗലോസേട്ടൻ ) എഴുതി വച്ചിരുന്ന സ്വാതന്ത്ര്യ സമര അനുഭവങ്ങൾ വെളിച്ചം കാണുന്നു. ഇദ്ദേഹത്തെ സ്മരിയ്ക്കുന്നതിന് സ്വദേശി ജാഗരൺ മഞ്ച് ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച സ്മൃതിയാദരത്തിൽ വച്ചാണ് പി കെ പോൾ ഓർമ്മ കുറിപ്പുകൾ ഇംഗ്ലീഷ് ഹിന്ദി മലയാളം ഭാഷകളിൽ പുസ്തകമാക്കി പ്രസിദ്ധീകരിക്കുമെന്ന് ദേശീയ സമിതി അംഗം വർഗ്ഗീസ് തൊടുപറമ്പിൽ പ്രഖ്യാപിച്ചത്.

ഐ എൻ എ യുടെയും നേതാജിയുടെയും സർവ രഹസ്യങ്ങളുടെയും താക്കോൽ സൂക്ഷിപ്പ് കാരനായിരുന്ന പി കെ പോൾ രേഖപ്പെടുത്തി വച്ചിരിക്കുന്നത് വലിയ ചില സത്യങ്ങളാണ്. രാഷ്ട്രം താമ്രപത്രം നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു ശേഷവും അദ്ദേഹത്തിൻ്റെ ദേശസ്നേഹം നിലച്ചില്ല. ഹിന്ദുസ്ഥാൻ റേഡിയോ കമ്പനി സ്ഥാപിച്ചു HRC എന്ന പേരിൽ അദ്ദേഹം ഭാരതത്തിൽ ആദ്യ തദേശീയ റേഡിയോ പുറത്തിറക്കി. 1986 ൽ അദ്ദേഹം അന്തരിച്ചു .

ഇരിങ്ങാലക്കുട ഹിന്ദി പ്രചരമണ്ഡലത്തിൽ ചേർന്ന യോഗത്തിൽ റെഡ് ക്രോസ് ജില്ലാ ചെയർമാൻ അഡ്വ എം. എസ് അനിൽ കുമാറിൻ്റെ അധ്യക്ഷത വഹിച്ചു. പി കേ പോൾ സ്മൃതിയാദരത്തിൽ സ്വദേശി ജഗരൺ മഞ്ച് ദേശീയ സമിതി അംഗം വർഗ്ഗീസ് തൊടുപറമ്പിൽ മുഖ്യ പ്രഭാഷണവും പുസ്തക പ്രസിദ്ധീകരണ പ്രഖ്യാപനവും നടത്തി.

പി കേ പോൾൻ്റെ കൊച്ചുമകൾ ഡോ. അനു എബ്രഹാം സമാഹരിച്ച് തയ്യാറാക്കിയ ഗ്രന്ഥരൂപം കുടുംബാംഗങ്ങളിൽ നിന്ന് വർഗ്ഗീസ് തൊടുപറമ്പിൽ ഏറ്റുവാങ്ങി.

കൃപേഷ് ചെമ്മണ്ട, ജോസ് പോൾ, ആനി പോൾ, എബ്രഹാം പോൾ, സേവിയർ പോൾ, ഡോ മാർട്ടിൻ പോൾ, രേഖ വരമുദ്ര, രാമ പ്രസാദ് അകലൂർ എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top