ഹിഗ്വിറ്റ : പൂർവ വിദ്യാർത്ഥികളുടെ നാടകാവതരണം ക്രൈസ്റ്റ് കോളേജിൽ , കമ്മിറ്റി രൂപീകരണ യോഗം നവംബർ 2 ന്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് അലുമിനി വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന ഹിഗ്വിറ്റ ഡിസംബർ 15 ,16 തീയതികളിൽ ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. എൻ എസ് മാധവന്റെ പ്രശസ്ത ചെറുകഥ ഹിഗ്വിറ്റ  ശശിധരൻ നടുവിൽ ആണ് സംവിധാനം ചെയ്തു രംഗത്ത് കൊണ്ടുവരുന്നത്. കോളേജിലെ മുൻ പ്രിൻപ്പൽ ആയ ഫാ. ജോസ് തെക്കന്റെ സ്മരണയ്ക്ക് മുൻപിൽ ഇത് സമർപ്പിക്കുന്നു. പരിപാടിയുടെ നടത്തിപ്പിനായുള്ള കമ്മിറ്റിയെ രൂപീകരിക്കുവാനുള്ള യോഗം നവംബർ 2 ന് 3 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. കൂടുതൽ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : കൃഷ്ണനുണ്ണി 97470290382 , മണികണ്ഠൻ പള്ളിപ്പാട്ട് 9847324960 , അരവിന്ദ് എ ആർ 9037406856 , അക്കിഫ് അസീസ് 71505486557.

Leave a comment

Leave a Reply

Top