
പൊറത്തിശ്ശേരി മഹാത്മ എൽ പി ആൻഡ് യു,പി സ്കൂൾ പൂർവ്വ വിദ്യാർത്ഥികളുടെയും പൂർവ്വ അധ്യാപക അനധ്യാപകരുടെയും ആഭിമുഖ്യ,ത്തിൽ പൊറത്തിശ്ശേരി കണ്ടാരന്തര മൈതാനിയിൽ മഹാത്മാ സംഗമം ഡിസംബർ 31 ജനുവരി 1 എന്നീ തീയതികളിൽ.
ജനുവരി 1 ഞായറാഴ്ച രാവിലെ 10 മണിക്ക് പൊതുസമ്മേളനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനവും സ്മരണികയുടെ പ്രകാശനവും ചെയ്യും.
ചടങ്ങിൽ സംഘാടക സമിതി പ്രസിഡൻറ് ക്യാപ്റ്റൻ ദാസൻ പുതുശ്ശേരി അധ്യക്ഷത വഹിക്കും. ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി മുഖ്യാതിഥിയായിരിക്കും സംഘാടക സമിതി സെക്രട്ടറി സന്തോഷ് ബാബു കെ ജി റിപ്പോർട്ട് അവതരിപ്പിക്കും.
കൗൺസിലർമാരായ സി.സി ഷിബിൻ, അഡ്വ. ജിഷ ജോബി, സഞ്ജയ് എം എസ്, സുനിൽ മാലാന്തര, വിജയകുമാരി അനിലൻ, സതീഷ് സുബ്രഹ്മണ്യൻ, ഷാജുട്ടൻ, സ്കൂൾ മാനേജർ സുഷിതാംബരൻ, ഹെഡ്മിസ്ട്രസ് ലിനി എം,പി, പിടിഎ പ്രസിഡൻറ് ബാബുരാജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.
സംഘാടക സമിതി ട്രഷറർ എം ജെ ഷാജി മാസ്റ്റർ സ്വാഗതവും ജോയിൻ സെക്രട്ടറി ജയദേവൻ രാമൻകുളത്ത് നന്ദിയും രേഖപ്പെടുത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു
