നടപ്പാതയിൽ സ്ലാബുകൾ പൊളിഞ്ഞു കമ്പികൾ തള്ളി നിൽക്കുന്നു – അപകട കെണിയായി കോന്തിപുലം പാലം നടപ്പാത

മാടായിക്കോണം : ഇരിങ്ങാലക്കുടയെയും നന്തിക്കരയെയും ബന്ധിപ്പിക്കുന്ന മാപ്രാണം നെല്ലായി റോഡിലെ കോന്തിപുലം പാലത്തിന്‍റെ നടപ്പാത അപകട കെണിയായി തുടരുന്നു. നടപ്പാതയിലെ കോൺക്രീറ്റ് സ്ലാബുകൾ ഒന്നൊന്നായി ഇളക്കി ദ്രവിച്ചു പൊളിഞ്ഞ് അപകടം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഒരു സ്ലാബ് നടുവിൽ രണ്ടായി പിളർന്ന് പൊളിഞ്ഞ് കൂർത്ത കമ്പികൾ പുറത്തായ അവസ്ഥയിലുമാണ്. ഇത് ശ്രദ്ധയിൽപ്പെടാതെ ഈവഴി കടന്നുപോകുന്നവരുടെ കാലുകൾക്ക് അപകടം പറ്റാൻ സാധ്യതയേറെയാണ്.

15 വർഷങ്ങൾക്കു മുൻപാണ് പാലം പുതുക്കിപ്പണത്. ഇപ്പോഴാകട്ടെ വാഹനങ്ങൾ പോകുന്ന സമയത്ത് പാലം പൂർണമായി കുലുങ്ങുന്ന സ്ഥിതിയിലാണ് യാത്രക്കാർക്ക് അനുഭവപ്പെടുന്നത്. . ഒരുമാസത്തിലധികമായി ഈ അവസ്ഥ ജനപ്രതിനിധികൾ അടക്കമുള്ളവരെ അറിയിച്ചിട്ടും യാതൊരു ഫലവും ഉണ്ടായിട്ടില്ല എന്ന് മാടായിക്കോണം ഗ്രാമവികസന സമിതി പരാതിപ്പെടുന്നു.

ജനങ്ങൾ തകർന്ന സ്ലാബിൽ ചുവന്ന റീത്ത് സമർപ്പിച്ച് യാത്രികർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇത്രമാത്രം നിരുത്തരവാദിത്തപരമായി പെരുമാറുന്ന ഉത്തരവാദിത്തപ്പെട്ടവരുടെ ഈ നടപടിയിൽ മാടായിക്കോണം ഗ്രാമവികസന സമിതി ഉത്കണ്ഠ രേഖപ്പെടുത്തി. ജനങ്ങളുടെ ജീവൻ കൊണ്ടുള്ള കളി ഉടൻ അവസാനിപ്പിച്ച് നടപടിയെടുക്കണമെന്ന് യോഗം മുന്നറിയിപ്പ് നൽകി. പ്രസിഡൻറ് ഉണ്ണികൃഷ്ണൻ കിഴുത്താണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം കെ മോഹനൻ, പി മുരളി, കൃഷ്ണൻ സി നരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top