മഹാത്മാ സംഗമം ഡിസംബർ 31, ജനുവരി 1 തീയതികളിൽ കണ്ടാരന്തര മൈതാനിയിൽ

പൊറത്തിശ്ശേരി : മഹാത്മ എൽ പി ആൻഡ് യു,പി സ്കൂൾ പൂർവ്വ വിദ്യാർത്ഥികളുടെയും പൂർവ്വ അധ്യാപക അനധ്യാപകരുടെയും ആഭിമുഖ്യത്തിൽ പൊറത്തിശ്ശേരി കണ്ടാരന്തര മൈതാനിയിൽ മഹാത്മാ സംഗമം ഡിസംബർ 31 ജനുവരി 1 എന്നീ തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.

ഡിസംബർ 31 ശനിയാഴ്ച വൈകിട്ട് 4 മണി മുതൽ മഹാത്മ എൽ പി ആൻഡ് യു പി സ്കൂളിലെ കുട്ടികളും പൂർവ്വ വിദ്യാർത്ഥികളും മക്കളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, ജനുവരി 1 ഞായറാഴ്ച രാവിലെ 10 മണിക്ക് പൊതുസമ്മേളനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനവും സ്മരണികയുടെ പ്രകാശനവും ചെയ്യും.

ചടങ്ങിൽ സംഘാടക സമിതി പ്രസിഡൻറ് ക്യാപ്റ്റൻ ദാസൻ പുതുശ്ശേരി അധ്യക്ഷത വഹിക്കും. ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി മുഖ്യാതിഥിയായിരിക്കും സംഘാടക സമിതി സെക്രട്ടറി സന്തോഷ് ബാബു കെ ജി റിപ്പോർട്ട് അവതരിപ്പിക്കും.

കൗൺസിലർമാരായ സി.സി ഷിബിൻ, അഡ്വ. ജിഷ ജോബി, സഞ്ജയ് എം എസ്, സുനിൽ മാലാന്തര, വിജയകുമാരി അനിലൻ, സതീഷ് സുബ്രഹ്മണ്യൻ, ഷാജുട്ടൻ, സ്കൂൾ മാനേജർ സുഷിതാംബരൻ, ഹെഡ്മിസ്ട്രസ് ലിനി എം,പി, പിടിഎ പ്രസിഡൻറ് ബാബുരാജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.

സംഘാടക സമിതി ട്രഷറർ എം ജെ ഷാജി മാസ്റ്റർ സ്വാഗതവും ജോയിൻ സെക്രട്ടറി ജയദേവൻ രാമൻകുളത്ത് നന്ദിയും രേഖപ്പെടുത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസിഡൻറ് ക്യാപ്റ്റൻ ദാസൻ പുതുശ്ശേരി, സെക്രട്ടറി കെ ജി സന്തോഷ് ബാബു, ട്രഷറർ ഷാജി മാസ്റ്റർ എന്നിവർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top