നിപ്മറിൽ ഭിന്നശേഷിക്കാരായ കുട്ടികൾ നിർമ്മിച്ച കേക്കുകളുടെ പ്രദർശനവും വില്പനയും

എംപവർമെൻറ് ത്രൂ വൊക്കേഷൻലൈസേഷൻ പദ്ധതിയിലൂടെയാണ് കുട്ടികൾക്ക് കേക്ക് നിർമ്മാണ പരിശീലനം നൽകിയത്. നിപ്മറിന് സമീപത്തുള്ള ഷോപ്പിംഗ് കോംപ്ലക്സിൽ ഡിസംബർ 21 വരെ കേക്ക് ഫെസ്റ്റ് നടക്കും
ഓർഡർ ചെയ്യുന്നതിന് വിളിക്കേണ്ട നമ്പർ: 9288099586

കാരറ്റ് ഡേറ്റ്സ് കേക്ക് (500 ഗ്രാം)-250
പ്ലം കേക്ക് (500 ഗ്രാം)-220
ക്യാരറ്റ് കേക്ക് (500 ഗ്രാം)-220
ബട്ടർ സ്കോച്ച് പുഡ്ഡിംഗ് കേക്ക് (500 ഗ്രാം)- 220
പൈനാപ്പിൾ പുഡ്ഡിംഗ് കേക്ക് (500 ഗ്രാം)- 220
മാർബിൾ കേക്ക് (500 ഗ്രാം)- 240
ടീ കേക്ക് (500 ഗ്രാം) – 200
വാനില കേക്ക് (6 എണ്ണം)- 150
ചോക്ലേറ്റ് കപ്പ് കേക്ക് (6 എണ്ണം) – 180

കല്ലേറ്റുംകര : സാമൂഹ്യനീതി വകുപ്പിന് കീഴിൽ കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനിൽ (നിപ്മർ) ഭിന്നശേഷിക്കാരായ കുട്ടികൾ നിർമ്മിച്ച കേക്കുകളുടെ പ്രദർശനവും വില്പനയും മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.

ഒരു തൊഴിൽ പരിശീലിപ്പിച്ച് വരുമാനദായകമായ സംരംഭം തുടങ്ങാൻ ഭിന്നശേഷി കുട്ടികളെ പ്രാപ്തരാക്കുകയാണ് ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. ഭിന്നശേഷി പുനരധിവാസ മേഖലയിൽ മികവിന്റെ കേന്ദ്രമായി നിപ്മർ വളർന്നു കൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ യന്ത്ര സംവിധാനങ്ങളോട് കൂടിയ പരിശീലനത്തിലൂടെ സമൂഹത്തെ അറിയാനുള്ള സാധ്യതകൾ കുട്ടികൾക്ക് പകർന്ന് നൽകുകയാണ്. ദൈനംദിന ക്യത്യങ്ങൾ നിർവഹിക്കുന്നതിന് കുട്ടികളെ പരിശീലിപ്പിക്കുന്ന പരിപാടികൾ ആവിഷ്കരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഭിന്നശേഷി കുട്ടികൾക്കായി മലപ്പുറം ജില്ലയിൽ നടപ്പാക്കി വിജയിച്ച പാരന്റ് എംപവർമെന്റ് പ്രോഗ്രാം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.

മുഴുവൻ ഭിന്നശേഷി യുവതി – യുവാക്കൾക്കും തൊഴിൽ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേരള നോളജ് ഇക്കണോമി മിഷനുമായി കൈകോർക്കുകയാണ് സാമൂഹ്യ നീതി വകുപ്പ്. അവർക്ക് ചെയ്യാൻ സാധിക്കുന്ന തൊഴിലിൽ പരിശീലനം നൽകി വരുമാനദായകരാക്കുകയാണ് ഉദ്ദേശ്യമെന്നും മന്ത്രി പറഞ്ഞു.

എം – വോക്ക് വിഭാഗത്തിലെ 8 പരിശീലനാർത്ഥികളുടെ നേതൃത്വത്തിൽ നാല് ദിവസം കൊണ്ടാണ് കേക്കുകൾ തയ്യാറായത്. നിപ്മറിൽ 18 മുതൽ 30 വരെ പ്രായമുള്ള ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനം നൽകുന്നതിനായി നടപ്പിലാക്കി വരുന്ന പദ്ധതിയാണ് എം – വോക്ക് (എംപവർമെന്റ് വൊക്കേഷണലൈസേഷൻ). ഈ പദ്ധതിയുടെ ഭാഗമായി കമ്പ്യൂട്ടർ പരീശീലനം, ബേക്കിംഗ് എന്നിവയിൽ പരിശീലനം നൽകി വരുന്നുണ്ട്.

കാരറ്റ് ഡേറ്റ്സ് കേക്ക്, ടീ കേക്ക്, കാരറ്റ് കേക്ക്, ചോക്ലേറ്റ് കപ്പ് കേക്ക്, പൈനാപ്പിൾ പുഡ്ഡിംഗ് കേക്ക്, ബട്ടർ സ്കോച്ച് പുഡ്ഡിംഗ് കേക്ക് തുടങ്ങി സ്നേഹം കൊണ്ടുള്ള രുചിക്കൂട്ടിൽ കേക്കിൽ വൈവിധ്യങ്ങൾ ഒരുക്കുകയാണ് കുട്ടികൾ. കല്ലേറ്റുംകര നിപ്മർ പരിസരം ഷോപ്പിംഗ് കോംപ്ലക്സിൽ ഡിസംബർ 19 മുതൽ 3 ദിവസങ്ങളായി നടക്കുന്ന കേക്ക് ഫെസ്റ്റ് നാവിന് കൊതിയുടെ പുതുപുത്തന്‍ അനുഭവം പകരുകയാണ്.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ, ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെആർ ജോജോ, ആളൂർ ഗ്രാമപഞ്ചായത്ത് മെമ്പർ മേരി ഐസക്, നിപ്മർ എക്സിക്യൂട്ടീവ് ഡയറക്ടർ (ഇൻ ചാർജ്) സി ചന്ദ്രബാബു തുടങ്ങിയവർ പങ്കെടുത്തു.

പ്രദർശനത്തിനുള്ള കേക്കുകൾ (വില)
ഓർഡർ ചെയ്യുന്നതിന് വിളിക്കേണ്ട നമ്പർ: 9288099586

കാരറ്റ് ഡേറ്റ്സ് കേക്ക് (500 ഗ്രാം)-250
പ്ലം കേക്ക് (500 ഗ്രാം)-220
ക്യാരറ്റ് കേക്ക് (500 ഗ്രാം)-220
ബട്ടർ സ്കോച്ച് പുഡ്ഡിംഗ് കേക്ക് (500 ഗ്രാം)- 220
പൈനാപ്പിൾ പുഡ്ഡിംഗ് കേക്ക് (500 ഗ്രാം)- 220
മാർബിൾ കേക്ക് (500 ഗ്രാം)- 240
ടീ കേക്ക് (500 ഗ്രാം) – 200
വാനില കേക്ക് (6 എണ്ണം)- 150
ചോക്ലേറ്റ് കപ്പ് കേക്ക് (6 എണ്ണം) – 180

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top