കാറളം ശ്രീകുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിൽ ദ്രവ്യകലശവും ശ്രീചക്രപൂജയും

ഇരിങ്ങാലക്കുട : കാറളം ശ്രീ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിൽ ദ്രവ്യകലശം ഡിസംബർ 22 മുതൽ 27 വരെയും 30 ന് ശ്രീചക്രപൂജയും നടക്കും. താന്ത്രിക ആചാര്യൻ തൃപ്രയാർ ക്ഷേത്രം തന്ത്രി തരണല്ലൂർ പടിഞ്ഞാറെ മനക്കൽ പത്മനാഭൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ക്ഷേത്രം തന്ത്രി ചെമ്പാപ്പിള്ളി തരണനല്ലൂർ നാരായണൻ നമ്പൂതിരിപ്പാട് ദ്രവ്യ കലശം നടത്തുന്നു. ആറ് ദിവസങ്ങളിലായി ദ്രവ്യ കലശം ചടങ്ങുകൾ നടക്കും.

28ന് ദേശവലത്ത് ശ്രീ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് പാലപ്പെട്ടി ഭഗവതി ക്ഷേത്രം, പൊഞ്ഞനം ഭഗവതി ക്ഷേത്രം, ശ്രീ കൂടൽമാണിക്യം ക്ഷേത്രം എന്നീ മഹാക്ഷേത്രങ്ങൾ സന്ദർശിച്ച് ശ്രീ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിൽ എത്തുമ്പോൾ ശ്രീ ചക്രംമണ്ഡപത്തിൽ ത്രയോദേവി ദർശനവും ശേഷം സർപ്പബലി ദർശനവും ഉണ്ടായിരിക്കുന്നതാണ്.

29ന് തീയതി മുതൽ 30 വരെ ലളിതോപാഖ്യാനം പാരായണം ഉണ്ടായിരിക്കും.

മുപ്പതാം തീയതി രാവിലെ 5 മുതൽ 8 വരെയും 10 മുതൽ 12 മണി വരെയും വൈകിട്ട് 5 മുതൽ 9 മണി വരെയും ശ്രീ ചക്രപൂജ നടക്കും. തൃപ്രയാർ ക്ഷേത്രം തന്ത്രി തരണല്ലൂർ പടിഞ്ഞാറെ മനക്കൽ പത്മനാഭൻ നമ്പൂതിരിപ്പാട് ആണ് മുഖ്യ കാർമ്മികൻ എന്ന് സംഘടകർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ അറിയിച്ചു

എല്ലാദിവസവും ക്ഷേത്രത്തിൽ പ്രസാദഊട്ട് ഉണ്ടായിരിക്കും എന്ന് ട്രസ്റ്റി ചിറ്റൂർ മന വാസുദേവൻ നമ്പൂതിരിപ്പാട്, ക്ഷേത്രം പ്രസിഡന്റ് സുരേഷ് പൊഴേക്കടവിൽ, സെക്രട്ടറി സുബ്രഹ്മണ്യൻ കൈതവളപ്പിൽ, ട്രഷറർ അഡ്വ. പത്മിനി സുധീഷ്, ജനറൽ കൺവീനർ സുരേഷ് മരോട്ടിക്കൽ എന്നിവർ അറിയിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top