ബെൽജിയൻ ചിത്രം ” ക്ലോസ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെളളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : 2022 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാന്റ് പ്രിക്സ് പുരസ്കാരം നേടിയ ബെൽജിയൻ ചിത്രം ” ക്ലോസ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 9 വെളളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. പതിമൂന്ന് വയസ്സുള്ള ആൺകുട്ടികളായ ലീയോ, റെമി എന്നിവർ ഉറ്റ ചങ്ങാതിമാരാണ്. ഇവരുടെ സൗഹ്യദത്തിന്റെ സ്വഭാവത്തെക്കുറിച്ച് സഹപാഠികൾ ചോദ്യങ്ങൾ ഉന്നയിച്ച് തുടങ്ങുമ്പോൾ, ലീയോ കൂട്ടുകാരനിൽ നിന്ന് അകലാൻ ശ്രമിക്കുന്നു.

95 – മത് അക്കാദമി അവാർഡിനുള്ള ബെൽജിയൻ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട , 105 മിനിറ്റുള്ള ചിത്രത്തിന്റെ പ്രദർശനം വൈകീട്ട് 6.30 ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ .

Leave a comment

Top