വിവേകാനന്ദ സിവിൽ സർവീസ് അക്കാദമിയുടെ പുതിയ ക്യാമ്പസ് നമ്പൂതിരിസ് ഇൻസ്റ്റിറ്റ്യൂട്ട് ബിൽഡിങ്ങിൽ

ഇരിങ്ങാലക്കുട : സിവിൽ സർവീസ് കോച്ചിംഗ് രംഗത്ത് കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പ്രവർത്തിച്ചുവരുന്ന ഇരിങ്ങാലക്കുട വിവേകാനന്ദ സിവിൽ സർവീസ് അക്കാദമിയുടെ പുതിയ ക്യാമ്പസിന്റെ ഉദ്ഘാടനം പ്രൊഫസർ ആർ ജയറാം നിർവഹിച്ചു. കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപമുള്ള നമ്പൂതിരിസ് ഇൻസ്റ്റിറ്റ്യൂട്ട് ബിൽഡിങ്ങിൽ ആണ് പുതിയ ക്യാമ്പസ്. ചടങ്ങിൽ മാനേജർ ജാതവേദൻ നമ്പൂതിരിപ്പാട്, കോഡിനേറ്റർ മഹേഷ് എം ആർ എന്നിവർ സംസാരിച്ചു.

ഹൈസ്കൂൾ വിഭാഗക്കാർക്കുള്ള ലെവൽ വൺ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള ലെവൽ ടു, ഡിഗ്രി ഓൺ ഗോയിങ് വിദ്യാർത്ഥികൾക്കുള്ള ലെവൽ ത്രീ സിവിൽ സർവീസ് ഓറിയന്റേഷൻ ക്ലാസുകളും, ഡിഗ്രി പിജി പൂർത്തീകരിച്ചവർക്കുള്ള റെഗുലർ പ്രിലിംസ് ആൻഡ് ഫൈനൽ ക്ലാസുകളും ആണ് നൽകി വരുന്നത്. അക്കാദമിയുടെ വെബ് സൈറ്റിൻ്റെ ഉദ്ഘാടനം സിനിമാ താരം സുരേഷ് ഗോപി നിർവ്വഹിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top