മൃഗങ്ങൾക്കുള്ള രക്ഷാ വാഹനം കൈമാറി

വോക്കിങ് ഐസ് ഫോർ അനിമൽ അഡ്വോക്കസി എന്ന സംഘടനയ്ക്കാണ് തോട്ടാപ്പിള്ളി വേണുഗോപാല മേനോൻ വാഹനം വാങ്ങി നൽകിയത്. പ്രവർത്തനം ആരംഭിച്ച് 7 മാസത്തിനുള്ളിൽ തന്നെ അപകടത്തിൽപ്പെട്ടതും അസുഖം ബാധിച്ച് തെരുവിൽ ഉപേക്ഷിക്കപ്പെട്ടതുമായ നിരവധി മിണ്ടാപ്രാണികളെ ഈ സംഘടന രക്ഷിച്ചിട്ടുണ്ട്. അംഗവൈകല്യം സംഭവിച്ച 70- ളം മൃഗങ്ങൾ ഇപ്പോൾ ഇവരുടെ സംരക്ഷണയിലുണ്ട്

ഇരിങ്ങാലക്കുട : അപകടങ്ങളിൽപ്പെടുന്നതും അനാഥവുമായ മൃഗങ്ങളെ രക്ഷപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ‘വെഫ’ എന്ന സന്നദ്ധ സംഘടനക്ക് അനിമൽ ആംബുലൻസ് കൈമാറി. വോക്കിങ് ഐസ് ഫോർ അനിമൽ അഡ്വോക്കസി എന്ന സംഘടനയ്ക്കാണ് തോട്ടാപ്പിള്ളി വേണുഗോപാല മേനോൻ വാഹനം വാങ്ങി നൽകിയത്. പ്രവർത്തനം ആരംഭിച്ച് 7 മാസത്തിനുള്ളിൽ തന്നെ അപകടത്തിൽപ്പെട്ടതും അസുഖം ബാധിച്ച് തെരുവിൽ ഉപേക്ഷിക്കപ്പെട്ടതുമായ നിരവധി മിണ്ടാപ്രാണികളെ ഈ സംഘടന രക്ഷിച്ചിട്ടുണ്ട്. അംഗവൈകല്യം സംഭവിച്ച എഴുപതോളം മൃഗങ്ങൾ ഇപ്പോൾ ഇവരുടെ സംരക്ഷണയിലുണ്ട്.

കൂടൽമാണിക്യ ക്ഷേത്രത്തിന്‍റെ മുമ്പിൽ വെച്ച് നടന്ന ചടങ്ങിൽ വേണു ഗോപാലമേനോൻ വാഹനത്തിന്റെ താക്കോൽ വെഫ ഫൗണ്ടർ വിവേകിന് കൈമാറി. നഗരസഭ കൗൺസിലർ സന്തോഷ് ബോബൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വി. സായ്റാം മുഖ്യ പ്രഭാക്ഷണം നടത്തി.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top