പതിമൂന്നു വർഷത്തിനു ശേഷം കൊലക്കേസ് പ്രതി യുപിയിൽ നിന്നും അറസ്റ്റിൽ

ഇരിങ്ങാലക്കുട : കടം വാങ്ങിയ അറുന്നൂറു രൂപ തിരികെ കൊടുക്കാത്ത ദേഷ്യത്തിൽ അടിക്കാൻ ചെന്നപ്പോൾ തടയാൻ ശ്രമിച്ചയാളെ പിന്നീട് നെഞ്ചിൽ സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തി കൊലപ്പെടുതുകയും , പോലീസ് പിടിയിലായി റിമാന്റിൽ പോയ ഇയാൾ ജാമ്യം ലഭിച്ച ശേഷം മുങ്ങുകയായിരുന്നു . പതിമൂന്നു വർഷത്തിനു ശേഷം ഇപ്പോൾ യുപിയിലെ ഗല്ലിയിൽ തൃശൂർ റൂറൽ പോലീസിന്റെ മിന്നൽ ഓപ്പറേഷനിലൂടെ പിടികൂടി.

2009 ജൂൺ ആറാം തിയ്യതിയാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. കൊമ്പിടിഞ്ഞമാക്കലിൽ യു പി. സ്വദേശിയെ കുത്തി കൊലപ്പെടുത്തിയ കേസ്സിൽ ജാമ്യമെടുത്ത് മുങ്ങിയ പ്രതി ഉത്തർപ്രദേശ് സഹരണപൂർ ജില്ലയിലെ ചിൽക്കാന സ്വദേശി ഷാനവാസിനെയാണ് (36 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്‌ഗ്രേയുടെ . നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു. കെ.തോമസ് മാള ഇൻസ്പെക്ടർ സജിൻ ശശി എന്നിവരുടെ സംഘം അറസ്റ്റു ചെയ്തത്.

ഷാനവാസ് സുഹൃത്ത് ഷോക്കിൻ എന്നയാളെ മരവടി കൊണ്ട് അടിക്കുന്നത് തടയാൻ ചെന്നതായിരുന്നു കൊല്ലപ്പെട്ട നദീം . തന്നെ തടയാൻ ശ്രമിച്ച ദേഷ്യത്തിൽ ഷാനവാസ് തൊട്ടടുത്ത പണിസ്ഥലത്തു നിന്നും സ്ക്രൂ ഡ്രൈവർ എടുത്തു കൊണ്ട് വന്ന് നദീമിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. കുത്തു കൊണ്ട് സംഭവ സ്ഥലത്ത് കുഴഞ്ഞു വീണ നദീം ആശുപത്രിയിൽ വച്ച് മരിച്ചു. അന്ന് പോലീസ് പിടിയിലായ ശേഷം റിമാന്റിൽ പോയ ഇയാൾ ജാമ്യം ലഭിച്ച ശേഷം മുങ്ങുകയായിരുന്നു.

പതിമൂന്നു വർഷത്തിനു ശേഷമാണ് പോലീസിന്റെ നിരന്തരമുള്ള അന്വേഷണ ഫലമായി വീണ്ടും പിടിയിലായത്. ഫർണിച്ചർ വർക്കുകൾ മാത്രം നടത്തുന്ന സഹരൻപൂർ കലാസിയ റോഡിലെ സ്ഥാപനത്തിൽ നിന്നാണ് അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. നിറയെ ഫർണിച്ചർ സ്ഥാപനങ്ങളും കടകളും ജനങ്ങളടം തിങ്ങി നിറഞ്ഞ സ്ഥലത്ത് വച്ച് സംഘർഷാവസ്ഥ സൃഷ്ടിക്കാൻ ശ്രമിച്ച ഇയാളുടെ സുഹൃത്തുക്കൾക്കിടയിൽ നിന്ന് സാഹസികമായാണ് അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്.

യുപിയിലെത്തിയ കേരള പോലീസ് സംഘം ഇയാളുടെ ഗല്ലിയില്ലായ കലാസിയ റോഡിലെ ഫർണിച്ചർ നിർമ്മാണ മേഖലയിലാണ് ഇയാൾ ഒളിവിൽ താമസിച്ച താമസിച്ചു ജോലി ചെയ്യുന്നതെന്നു കണ്ടെത്തി. തുടർന്ന് സഹരൻപൂർ സ്റ്റേഷനിലെ പോലീസുകാരനേയും കൂട്ടി നാട്ടിൽ പ്രതിയെ പിടിക്കാൻ പോകുന്ന ലാഘവത്തോടെ ബൈക്കുകളിൽ പോയാണ് പ്രതിയെ പിടികൂടിയത്.

ഏതു നിമിഷവും ആക്രമിക്കപ്പെടാവുന്ന നിലയിലുള്ള ആൾക്കൂട്ടത്തിൽ നിന്ന് ഏറെ ശ്രമകരമായിട്ടാണ് അക്ഷരാർത്ഥത്തിൽ അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേ ദിവസങ്ങൾക്ക് മുൻപാണ് ഇരിങ്ങാലക്കുട ഡി.വൈഎസ്.പി. ബാബു കെ.തോമസ്, മാള ഇൻസ്പെക്ടർ സജിൻ ശശി എന്നിവരുടെ നേതൃത്വത്തിൽ നാലംഘ അന്വേഷണ സംഘത്തെ രൂപീകരിച്ചത്. എസ്.ഐ. എൻ.പി.ഫ്രാൻസിസ് , സീനിയർ സി.പി.ഒ മാരായ ഇ.എസ്. ജീവൻ , ജിബിൻ ജോസഫ് , ടി.വി.വിമൽ എന്നിവരരാണ് അന്വേഷണ സംഘത്തിലുള്ളത്.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top