

ജാതി ചിന്തകൾക്ക് ഒരു മാറ്റവും ഇല്ലന്നുള്ളതിന്റെ തെളിവാണ് പേരിനൊപ്പം വാല് ഇപ്പോഴും ചേർക്കുന്നതെന്ന് നോവലിസ്റ്റ് ടി.കെ ഗംഗാധരൻ. കേശവ് ജി കൈമൾ സ്മൃതി കേന്ദ്രയുടെ ആഭിമുഖ്യത്തിൽ നടന്ന മഹാകവി കുമാരനാശാന്റെ “ചണ്ഡാലഭിക്ഷുകി” എന്ന കാവ്യം പ്രസിദ്ധീകരിച്ചതിന്റെ നൂറാം വർഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു
മതിലകം : കേരളീയ സമൂഹത്തിൽ ജാതി ചിന്ത ഇന്നും ശക്തമായി തുടരുന്ന കാഴ്ചയാണ് നാം കാണുന്നത് എന്ന് നോവലിസ്റ്റ് ടി.കെ ഗംഗാധരൻ അഭിപ്രായപ്പെട്ടു. കേശവ് ജി കൈമൾ സ്മൃതി കേന്ദ്രയുടെ ആഭിമുഖ്യത്തിൽ നടന്ന മഹാകവി കുമാരനാശാന്റെ “ചണ്ഡാലഭിക്ഷുകി” എന്ന കാവ്യം പ്രസിദ്ധീകരിച്ചതിന്റെ നൂറാം വർഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ടി.കെ ഗംഗാധരൻ.
ജാതി ചിന്തകൾക്ക് ഒരു മാറ്റവും ഇല്ലന്നുള്ളതിന്റെ തെളിവാണ് പേരിനൊപ്പം വാല് ഇപ്പോഴും ചേർക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജാത്യാചാരങ്ങളുടെ അർത്ഥശൂന്യത വെളിവാക്കാനാണ് കുമാരനാശാൻ ഖണ്ഡകാവ്യമായ ചണ്ഡാലഭിക്ഷുകി 1922 ൽ എഴുതിയത്. ജാതിഭേദങ്ങൾ ഇല്ലാത്ത ഒരു സാമൂഹ്യക്രമത്തെ കുറിച്ചാണ് കുമാരനാശാൻ ചണ്ഡാലഭിക്ഷുകിയിലൂടെ നമ്മേ ബോധ്യപ്പെടുത്തുന്നതെന്നും ടി.കെ ഗംഗാധരൻ പറഞ്ഞു.
കേശവ് ജി കൈമൾ സ്മൃതി കേന്ദ്ര പ്രസിഡണ്ട് പി.എ സീ തി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഡോ. അംബേദ്ക്കർ അവാർഡ് നേടിയ എം.ഗീത ടീച്ചർ, ഇ.എ ഹവ്വ ടീച്ചർ എന്നിവരെ യോഗത്തിൽ ആദരിച്ചു. കെ.എം ലീന ടീച്ചർ, ശംസുദ്ദീൻ വാത്യേടത്ത്, വി.ആർ രഞ്ജിത്ത്, ടി.ജി രാജൻ, വി.എം രഞ്ജൻ, പി.ജി പാർത്ഥസാരഥി, ഹരിതേജസ് തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda