

ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം കീഴേടം അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ പ്രധാന വാതിലും, പുറത്തുനിന്നും വിഘ്നേശ്വര ദർശനത്തിനായി സജ്ജീകരിച്ചിട്ടുള്ള ചെറിയ വാതായനവും ഡോ. വി.കെ മുരളീധരനും കുടുംബാംഗങ്ങളും വഴിപാടായി പിച്ചള പൊതിഞ്ഞു ദേവിക്ക് സമർപ്പിക്കുന്ന ചടങ്ങ് ഡിസംബർ 7 ബുധനാഴ്ച സന്ധ്യയ്ക്ക് 6.30 ന് തന്ത്രിയുടെയും ദേവസ്വം അധികാരികളുടെയും സാന്നിധ്യത്തിൽ നടക്കും. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ നിറമാല, ചുറ്റുവിളക്ക് എന്നിവക്ക് പുറമെ കാർത്തിക ദീപക്കാഴ്ചയും ഉണ്ടായിരിക്കുന്നതാണ്.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda
Leave a comment