തുറവൻകുന്ന് സെന്റ് ജോസഫ് ഇടവക എ.കെ.സി.സി യുടെ നേതൃത്വത്തിൽ ഫുട്ബോൾ ഷൂട്ടൗട്ട് മേള ഞായറാഴ്ച

തുറവൻകുന്ന് സെന്റ് ജോസഫ്സ് ഇടവക എ.കെ.സി.സി യുടെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഫുട്ബോൾ ഷൂട്ടൗട്ട് മേള ഡിസംബർ 11 ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് പള്ളി ഗ്രൗണ്ടിൽ.

ഫുട്ബോൾ ഷൂട്ടൗട്ട് മേളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കമ്മിറ്റിയുമായി ബന്ധപ്പെടുക ഫോൺ നമ്പർ 9946763018 9947117145

ഇരിങ്ങാലക്കുട: തുറവൻകുന്ന് സെന്റ് ജോസഫ്സ് ഇടവക എ.കെ.സി.സി യുടെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഫുട്ബോൾ ഷൂട്ടൗട്ട് മേള ഡിസംബർ 11 ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് പള്ളി ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്നു.

ഇതോടനുബന്ധിച്ച് ഇടവകയിലെ അപ്പന്മാരെ ആദരിക്കുന്ന ചടങ്ങും നടക്കും. ആദരണ ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം നിർവഹിക്കും. ഇടവക വികാരി ഫാദർ ഷാജു ചിറയത്ത്അ ധ്യക്ഷത വഹിക്കും. എ കെ സി സി പ്രസിഡന്റ് ജോസഫ് അക്കരക്കാരൻ മുഖ്യപ്രഭാഷണം നടത്തും. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പള്ളി, വാർഡ് മെമ്പർമാരായ റോസിലി ജയേഷ്, തോമസ് തൊകലത്ത് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

അന്നേദിവസം നടക്കുന്ന ഫുട്ബോൾ ഷൂട്ടൗട്ട് മേളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കമ്മിറ്റിയുമായി ബന്ധപ്പെടുക ഫോൺ നമ്പർ 9946763018 9947117145 . ഒരു ടീമിന് രജിസ്ട്രേഷൻ ഫീസ് 300 രൂപയാണ്, മുൻ സന്തോഷ് ട്രോഫി താരം അസിസ്റ്റന്റ് കമ്മാണ്ടന്റ് ഡിവൈഎസ്പി അശോകൻ സി.പി ഷൂട്ടൗട്ട് മത്സരം ഉദ്ഘാടനം നിർവഹിക്കും എന്ന് ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന് പത്രസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.

തുറവൻകുന്ന് സെന്റ് ജോസഫ്സ് പള്ളി വികാരി ഡയറക്ടർ ഫാ. ഷാജു ചിറയത്ത്, എ.കെ.സി.സി പ്രസിഡന്റ് ജോസഫ് അക്കരക്കാരൻ, സെക്രട്ടറി ബെന്നി വിൻസന്റ്, കമ്മിറ്റി അംഗങ്ങളായ വിൻസൺ കരിപ്പായി, വർഗീസ് കാച്ചപ്പള്ളി, ഔസേപ്പ് ചില്ലായി, വിൻസൺ അക്കരക്കാരൻ, ഷാജു തൊടുപ്പറമ്പിൽ, ദേവസി തെക്കേക്കര എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top