ക്രിസ്തുമസ് – പുതുവത്സരം; കണ്‍ട്രോള്‍ റൂം തുറന്ന് എക്‌സൈസ്

സ്പിരിറ്റ്, മദ്യം, മയക്കുമരുന്ന് എന്നിവയുടെ അനധികൃത കള്ളക്കടത്ത്, വ്യാജമദ്യത്തിന്റെ നിര്‍മ്മാണവും വിതരണവും തടയല്‍ എന്നിവയാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്

ക്രിസ്തുമസ്-പുതുവത്സരാഘോഷ വേളകളില്‍ ജില്ലയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് എക്‌സൈസ് വകുപ്പ്. അയ്യന്തോള്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ കാര്യാലയത്തില്‍ ഒരു ജില്ലാ കണ്‍ട്രോള്‍ റൂമും താലൂക്ക് തലത്തില്‍ എല്ലാ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളിലുമാണ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നതെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ പ്രേംകൃഷ്ണ അറിയിച്ചു.

സ്പിരിറ്റ്, മദ്യം, മയക്കുമരുന്ന് എന്നിവയുടെ അനധികൃത കള്ളക്കടത്ത്, വ്യാജമദ്യത്തിന്റെ നിര്‍മ്മാണവും വിതരണവും തടയല്‍ എന്നിവയാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്. ജില്ലയിലെ അബ്കാരി കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ നേരിട്ടും പ്രത്യേകം രൂപീകരിച്ച ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍മാര്‍ വഴിയും കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് 2 സട്രൈക്കിങ്ങ് ഫോഴ്‌സുകളെയും ഹൈവേ പട്രോളിംഗ് ടീമുകളെയും സജ്ജമാക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് അബ്കാരി കുറ്റകൃത്യം സംബന്ധിച്ച ഏത് പരാതിയും താഴെ പറയുന്ന നമ്പറുകളില്‍ വിളിച്ച് അറിയിക്കാം.

സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം- 0471 2332073
ജില്ലാ കണ്‍ട്രോള്‍ റൂം- 0487 2361237, – 9447178060,9496002868
ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍, തൃശൂര്‍ – 9447178060
അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍, തൃശൂര്‍ – 9496002868
എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസ്- 9400069582
തൃശൂര്‍ സര്‍ക്കിള്‍ ഓഫീസ് – 0487 2327020, 9400069583
ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഓഫീസ് – 0480 2832800- 9400069589
വടക്കാഞ്ചേരി സര്‍ക്കിള്‍ ഓഫീസ് – 04884- 232407- 9400069585
വാടാനപ്പിള്ളി സര്‍ക്കിള്‍ ഓഫീസ് -0487 2290005- 9400069587
കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ ഓഫീസ് – 0480 28093390- 9400069591

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top