സംസ്ഥാന സ്കൂൾ ടീം ചെസ്സ് ചാമ്പ്യൻഷിപ്പ് ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : ആറാമത് സംസ്ഥാന സ്കൂൾ ടീം ചെസ്സ് ചാമ്പ്യൻഷിപ്പ് ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിൽ 2022 ഡിസംബർ 9,10 തീയതികളിൽ നടക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ മത്സരങ്ങളാണ് നടക്കുന്നത്. മൂന്ന് കളിക്കാരടങ്ങുന്ന ടീമുകൾ ആയിട്ടാണ് മത്സരം. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന സ്കൂളിന് ബെസ്റ്റ് ചെസ്സ് സ്കൂൾ ഇൻ കേരള ട്രോഫി സമ്മാനിക്കും.

മത്സരങ്ങൾ ചെസ്സ് അസോസിയേഷൻ കേരള സംസ്ഥാന ജനറൽ സെക്രട്ടറി വി എൻ വിശ്വനാഥൻ ഉദ്‌ഘാടനം നിർവഹിക്കും. ഇന്ത്യൻ യൂത്ത് ചെസ് ടീം കോച്ച് ടി ജെ സുരേഷ് കുമാർ മുഖ്യാതിഥിയായിരിക്കും. ഡോൺ ബോസ്കോ റെക്ടർ ഫാ. ഇമ്മാനുവൽ വട്ടക്കുന്നേൽ അധ്യക്ഷത വഹിക്കും.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top