തൊഴിൽസഭ രണ്ടാം ദിനം, നൂറോളം തൊഴിൽ അന്വേഷകർ പങ്കെടുത്തു

ഇരിങ്ങാലക്കുട : ടൗൺ മേഖലാ വാർഡുകളെ ഉൾപ്പെടുത്തി തൊഴിൽസഭ രണ്ടാം ദിനം മുനിസിപ്പൽ ടൗൺഹാളിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുജ സജികുമാർ ഉദ്ഘാടനം നിർവഹിച്ചു . കൗൺസിലർ മിനി സണ്ണി അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട മേഖലയിലെ വിവിധ സ്ഥാപന പ്രതിനിധികളും തൊഴിൽ ദാതാക്കളുമായി കെ.എസ്.ഇ ലിമിറ്റഡ് , കെ.പി.എൽ, ഐ.സി.എൽ, എസ്.ഐ.ബി ലൈഫ്, ചന്ദ്രിക, എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്ത് സംസാരിച്ചു

തുടർന്ന് സിഗ്നേച്ചർ വീഡിയോ, ഗ്രൂപ്പ് ചർച്ച എന്നിവയും നടത്തി. ഓരോ ഗ്രൂപ്പിലും ലീഡ് ചെയ്യുന്നതിന് വ്യാവസായിക വകുപ്പ് ഇന്റേൺ, കുടുംബശ്രീ സി ആർ പി മാർ, ഫീൽഡ് ഫെസിലിറ്റേറ്റർ, തൊഴിലുറപ്പ് ഓവർസിയർ എന്നിവർ നയിച്ചു. നൂറോളം തൊഴിൽ അന്വേഷകർ പങ്കെടുത്തു. ഹെൽത്ത് സൂപ്പർവൈസർ കെ.ജി അനിൽ സ്വാഗതം പറഞ്ഞു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top