ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ മുരിയാട് ഗ്രാമപഞ്ചായത്ത് ഓവറോൾ കിരീടം നേടി

ഇരിങ്ങാലക്കുട : നവംബർ 26 മുതൽ ഡിസംബർ 4 വരെ നീണ്ടുനിന്ന ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ മുരിയാട് ഗ്രാമപഞ്ചായത്ത് ഓവറോൾ കിരീടം നേടി. മുരിയാട്, കാറളം, കാട്ടൂർ, പറപ്പൂക്കര പഞ്ചായത്തുകളിലെ യുവ പ്രതിഭകളാണ് മാറ്റുരച്ചത്.

സമാപന സമ്മേളനം നിരവധിയായ പരിപാടികളോടുകൂടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിതാബാലൻ ഉദ്ഘാടനം നിർവഹിച്ചു. പുല്ലൂർ അണ്ടി കമ്പനി ഭാഗത്ത് നിന്നും ആരംഭിച്ച ഘോഷയാത്രോട് കൂടി സമാപന സമ്മേളനത്തിന് തുടക്കം കുറിച്ചു. കുടുംബശ്രീ പ്രവർത്തകരും മറ്റെല്ലാവരും ചേർന്ന് നിരവധിയായ പരിപാടികളോടുകൂടിയാണ് ഘോഷയാത്രയിൽ പങ്കെടുത്തത്.

നാടൻപാട്ടും നാടൻ കലാരൂപങ്ങളും മറ്റു വ്യത്യസ്തമായ രീതിയിലുള്ള അവതരണ ശൈലിയോടുകൂടിയാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. സമാപന സമ്മേളനത്തിന് മാറ്റുകൂട്ടുന്നതിന് 200 ഓളം സ്ത്രീകൾ അണിനിരന്നു കൊണ്ട് മെഗാ തിരുവാതിര സംഘടിപ്പിച്ചു.

മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് മോഹനൻ വലിയാട്ടിൽ സ്വാഗതം ആശംസിച്ചു. വിജയികളായ പ്രതിഭകൾക്ക് സമ്മാനദാനം നിർവഹിച്ചു.

കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സീമ പ്രേമരാജ്, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപ്, ഡിവിഷൻ മെമ്പർമാർ, വാർഡ് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഉദിമാനം നാടൻ കലാസംഘത്തിന്റെ നാടൻപാട്ടോടുകൂടിയാണ് സമ്മേളനത്തിന്റെ സമാപനം കുറിച്ചത്.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top