മെയ് 2 ന് കൊടിയേറുന്ന ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ 2023 തിരുവുത്സവത്തിന്‍റെ മുന്നോടിയായിട്ടുള്ള സംഘാടക സമിതി യോഗം ഡിസംബർ 4ന് ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് പടിഞ്ഞാറെ ഊട്ടുപുരയിൽ

മെയ് 2 ന് കൊടിയേറി മെയ് 12ന് രാപ്പാൾ ആറാട്ട് കടവിൽ ആറാട്ടോടെയാണ് ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ 2023 തിരുവുത്സവം ആഘോഷിക്കുന്നത്

ഇരിങ്ങാലക്കുട : മെയ് 2 ന് കൊടിയേറുന്ന ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ 2023 തിരുവുത്സവത്തിന്‍റെ മുന്നോടിയായിട്ടുള്ള സംഘാടക സമിതി യോഗം ഡിസംബർ 4ന് ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് പടിഞ്ഞാറെ ഊട്ടുപുരയിൽ ചേരുന്നു.

കേന്ദ്ര സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് നേടിയ ഡോ. സദനം കൃഷ്ണൻകുട്ടി, ഗുരു നിർമ്മല പണിക്കർ, ബിസ്മില്ല ഖാൻ പുരസ്കാരം നേടിയ ശ്രീലക്ഷ്മി ഗോവർദ്ധൻ, അനുപമ മേനോൻ എന്നിവരെ അന്നേദിവസം ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് കൂടൽമാണിക്യം ക്ഷേത്രം പടിഞ്ഞാറേ ഊട്ടുപുരയിൽ ചേരുന്ന 2023 തിരുവുത്സവം സംഘാടക സമിതി യോഗത്തിൽ വച്ച് ആദരിക്കുന്നു. സംഘാടക സമിതി യോഗ ഉദ്ഘാടനവും പുരസ്കാര ജേതാക്കളെ ആദരിക്കലും, ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കുന്നു.

കൂടൽമാണിക്യം ദേവസ്വത്തിന്‍റെ അധീനതയിലുള്ള 75 ഏക്കറോളം വരുന്ന ഭൂമിയിൽ ഘട്ടം ഘട്ടമായി പതിനായിരം അശോക വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് പരിപാലിക്കുന്ന അശോക വനം പദ്ധതിയും അന്നേ ദിവസം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കുന്നതാണ് എന്ന് ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ അറിയിച്ചു

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top