പുല്ലേപ്പാടശേഖരത്തിൽ നെൽകൃഷിയുടെ വിളവെടുപ്പ് കൊയ്ത്തുത്സവം സംഘടിപ്പിച്ചു

വേളൂക്കര : കേരള കർഷക സംഘം പൂന്തോപ് യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ പൂന്തോപ്പിൽ പുല്ലേപ്പാടശേഖരത്തിൽ പത്തു ഏക്കർ സ്ഥലത്ത് നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് കൊയ്ത്തുത്സവം സംഘടിപ്പിച്ചു. കർഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗവും മുൻ ജില്ലാ പഞ്ചായത്ത്‌ അംഗവും ആയ ടി. ജി. ശങ്കരനാരായണൻ ഉദ്‌ഘാടനം നിർവഹിച്ചു.

പുഷ്പൻ മാടത്തിങ്കൽ ചടങ്ങിൽ അധ്യക്ഷൻ ആയിരുന്നു. കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ പ്രസിഡന്റ്‌ ടി.എസ്. സജീവൻ മാസ്റ്റർ, വെള്ളങ്ങല്ലൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജയലക്ഷ്മി വിനയചന്ദ്രൻ. വേളൂക്കര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. എസ്. ധനീഷ്, പഞ്ചായത്ത്‌ അംഗവും കർഷക സംഘം മേഖല സെക്രട്ടറിയുമായ സതീഷ് പി.ജെ., പട്ടേപ്പാടം സൊസൈറ്റി പ്രസിഡന്റ്‌ ആർ. കെ. ജയരാജൻ, പാൽ സൊസൈറ്റി പ്രസിഡന്റ്‌ ജയന്തി ഗോപി എന്നിവർ സംസാരിച്ചു. കെ.കെ ഗോപി സ്വാഗതവും ജോണി സി.എ നന്ദിയും പറഞ്ഞു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top