എച്ച്ഐവി അണുബാധിതരോട് ഐക്യദാർഢ്യം – ലോക എയ്ഡ്സ് ദിനാചരണം ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ നിർവഹിച്ചു

ജില്ലാ മെഡിക്കൽ ഓഫീസ്, ജില്ലാ എയ്ഡ്സ് കൺട്രോൾ സൊസൈറ്റി എന്നിവ സംയുക്തമായി ലോക എയ്ഡ്സ് ദിനാചരണം ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ നിർവഹിച്ചു

ഇരിങ്ങാലക്കുട : ലോക എയ്ഡ്സ് ദിനാചരണത്തിന്‍റെ ഭാഗമായി എച്ച്ഐവി അണുബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും എച്ച്ഐവി പ്രതിരോധത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനും. ജില്ലാ മെഡിക്കൽ ഓഫീസ്, ജില്ലാ എയ്ഡ്സ് കൺട്രോൾ സൊസൈറ്റി എന്നിവ സംയുക്തമായി ലോക എയ്ഡ്സ് ദിനാചരണം ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി നിർവഹിച്ചു. ക്രൈസ്റ്റ് കോളേജിൽ നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ ടിവി ചാർളി അധ്യക്ഷത വഹിച്ചു.

ജില്ലാ മെഡിക്കൽ ഓഫീസർ ശ്രീദേവി ടി പി വിഷയാവതരണം നടത്തി. ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഷാജു കെവൈ ദീപം കൈമാറൽ ചടങ്ങ് നടത്തി. കൗൺസിലർ അംബിക പള്ളിപ്പുറത്ത് ജില്ല എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഹരിതാദേവി ടി എ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷിന്ടോ പി വി, ജിൻസി കെ ആർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ജില്ല എയ്ഡ്സ് കൺട്രോൾ ഓഫീസർ സുജ അലോഷ്യസ് സ്വാഗതവും ഇരിങ്ങാലക്കുട ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോൾ എ എ നന്ദിയും പറഞ്ഞു.

Leave a comment

Top