നീർത്തട നടത്തം സംഘടിപ്പിച്ചു

വേളുക്കര : വേളുക്കര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നീർത്തടാധിഷ്ഠിത ആക്ഷൻ പ്ലാൻ “നീരുറവ് ” 2023-24 തയ്യാറാക്കുന്നതിന്‍റെ ഭാഗമായി വഴുക്കിലിച്ചിറ നീർത്തടത്തിൽ നീർത്തട നടത്തം സംഘടിപ്പിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി വിജയലക്ഷ്മി വിനയചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.

വേളുക്കര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എസ് ധനീഷ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, മെമ്പർ മാർ, തൊഴിലുറപ്പ് ജീവനക്കാർ, നവകേരളം കർമ്മ പദ്ധതി ആർ പി, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top