ഇരിങ്ങാലക്കുട വിദ്യഭ്യാസ ഉപജില്ലക്ക് ഓവറോൾ നേടിയതിൽ അനുമോദനം

തൃശൂർ റവന്യു ജില്ല കേരള സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി ഓവറോൾ കരസ്ഥമാക്കി സ്വർണ്ണ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ലക്ക് അനുമോദനം നൽകി

ഇരിങ്ങാലക്കുട: തൃശൂർ റവന്യു ജില്ല കേരള സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി ഓവറോൾ കരസ്ഥമാക്കി സ്വർണ്ണ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ലക്ക് അനുമോദനം നൽകി. ലിറ്റിൽ ഫ്ലവർ സ്കൂളിൽ നടന്ന അനുമോദന യോഗം നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ അഡ്വ.കെ.ആർ. വിജയ അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ അഡ്വ. ജിഷ ജോബി മുഖ്യാതിഥിയായിരുന്നു. പി.എ. ജസ്റ്റിൻ തോമസ് വി, എ.ഇ.ഒ. ഡോ. നിഷ.എം.സി., മാനേജേഴ്സ് പ്രതിനിധി എ.സി. സുരേഷ്, എച്ച് എം. ഫോറം കൺവീനർ റാണി ജോൺ , സിസ്റ്റർ മേബിൾ , പി.ജി. ഉല്ലാസ്, എൻ.എൻ. രാമൻ, ഷാജി.എം.ജെ. , അനൂപ്. ടി.ആർ. എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾക്ക് മധുര പലഹാരം നൽകി.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top