ജന്മനാട്ടിൽ വച്ച് പി ജയചന്ദ്രന് ‘കെ.രാഘവൻ മാസ്റ്റർ പുരസ്കാരം’ സമ്മാനിച്ചു, പുരസ്കാരത്തിനേക്കാൾ ശ്രോതാക്കളുടെ അനുഗ്രഹമാണ് വിലമതിക്കുന്നതെന്ന് ഭാവഗായകൻ

രാഘവൻ മാസ്റ്ററെപ്പോലെയുള്ളവരുടെ കിഴിൽ പാടാൻ സാധിച്ച ഭാഗ്യം കൊണ്ടാണ് താൻ ഒരു ഗായകനായി നിലനില്കുന്നതെന്നു ജയചന്ദ്രൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. പുരസ്കാരത്തിനേക്കാൾ ശ്രോതാക്കളുടെ അനുഗ്രഹമാണ് വിലമതിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

ഇരിങ്ങാലക്കുട : കെ.രാഘവൻ മാസ്റ്റർ പുരസ്കാരം ജന്മനാട്ടിൽ വച്ച് ഭാവഗായകൻ പി ജയചന്ദ്രന് സമ്മാനിച്ചു. ഇരിങ്ങാലക്കുട നഗരസഭാ ടൌൺ ഹാളിൽ നടന്ന ചടങ്ങിൽ കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് സച്ചിദാനന്ദൻ പുരസ്‌കാര സമർപ്പണവും, സമ്മേളന ഉദ്‌ഘാടനവും നിർവഹിച്ചു.

സംഗീതലോകത്ത് നിരവധി പതിറ്റാണ്ടുകളായി നടത്തിയ സമഗ്രസംഭാവനയ്ക്കാണ് പി ജയചന്ദ്രനെ തെരഞ്ഞെടുത്തത്. പുരസ്‌കാര സമർപ്പണ സമ്മേളനത്തിൽ രാഘവൻ മാസ്റ്റർ ഫൗണ്ടേഷൻ പ്രസിഡണ്ട്‌ വി. ടി. മുരളി മുരളി അദ്ധ്യക്ഷത വഹിച്ചു. പുരസ്‌കാരത്തിനും, അനുമോദനങ്ങൾക്കും നന്ദി പറഞ്ഞു കൊണ്ട് പി ജയചന്ദ്രൻ പാട്ടും പറച്ചിലുമായി സദസ്സിനോട് സല്ലപിച്ചു, പുരസ്‌കാര ലബ്ധിക്ക് കാരണം ശ്രോതാക്കളുടെ അനുഗ്രഹമെന്ന് പുരസ്‌കാര ജേതാവ് അഭിപ്രായപ്പെട്ടു.

പി ബാലചന്ദ്രൻ എം.എൽ.എ പുരസ്കാര ജേതാവിനെ പൊന്നാടയണിയിച്ചു. കൂടിയാട്ടം കുലപതി വേണുജി ആദരപത്രം സമർപ്പിച്ചു കെ.വി.രാമനാഥൻ അനുഗ്രഹ പ്രഭാഷണം നടത്തി, സംഗീതനാടക അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളി മുഖ്യ പ്രഭാഷണം നടത്തി.

ടി.വി ബാലൻ ആമുഖ പ്രഭാഷണം നടത്തി. അശോകൻ ചരുവിൽ, ജയരാജ് വാരിയർ, സി.എസ് മീനാക്ഷി, കെ ശ്രീകുമാർ, സോണിയ ഗിരി, സാവിത്രിലക്ഷ്മണൻ, അനിൽ മാരാത്ത്, അഡ്വ. രാജേഷ് തമ്പാൻ, വി.എസ്.വസന്തൻ തുടങ്ങിയവർ പ്രസംഗിച്ചു, തുടർന്ന് വി.ടി മുരളി നയിച്ച ഗാനമേള അരങ്ങേറി. ആദ്യ ഗാനം പി ജയചന്ദ്രൻ ആലപിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top